LogoLoginKerala

എം ശിവശങ്കറിന് എൻഐഎ ഓഫീസിൽ ഹാജരാകാൻ നോട്ടിസ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ നോട്ടിസ്. തിങ്കളാഴ്ചയാണ് ഹാജാരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് എൻഐഎ അന്വേഷണ സംഘം ശിവശങ്കറിനെ വിട്ടയക്കുന്നത്. ഉത്തരങ്ങളിലെ വൈരുദ്ധ്യമാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കാൻ കാരണം. Also Read: എം ശിവശങ്കറിനെ എന്ഐഎ ചോദ്യം ചെയ്യുന്നു എൻഐഎ ചോദ്യം ചെയ്യലിൽ കസ്റ്റംസിന് നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നു എം.ശിവശങ്കർ. ഏഴ് ചോദ്യങ്ങളാണ് പ്രധാനമായും …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ നോട്ടിസ്. തിങ്കളാഴ്ചയാണ് ഹാജാരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് എൻഐഎ അന്വേഷണ സംഘം ശിവശങ്കറിനെ വിട്ടയക്കുന്നത്. ഉത്തരങ്ങളിലെ വൈരുദ്ധ്യമാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കാൻ കാരണം.

Also Read: എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

എൻഐഎ ചോദ്യം ചെയ്യലിൽ കസ്റ്റംസിന് നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നു എം.ശിവശങ്കർ. ഏഴ് ചോദ്യങ്ങളാണ് പ്രധാനമായും എൻഐഎ ശിവശങ്കറിനോട് ചോദിച്ചത്. ശിവശങ്കറിന്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെതർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് എൻഐഎ ചോദിച്ചത്.

Also Read: ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ?

സ്വപ്ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണു വിവരം. സ്വർണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാൻ കഴിയാതിരുന്നതു വ്യക്തിപരമായ വീഴ്ചയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും മുന്നറിയിപ്പു നൽകിയിരുന്നില്ല. സൂചന ലഭിച്ചിരുന്നെങ്കിൽ അകറ്റി നിർത്തുമായിരുന്നെന്നും ശിവശങ്കർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read: സ്വര്‍ണ്ണക്കടത്ത്; തീവ്ര നിലപാടുള്ള സംഘടനകള്‍ നിരീക്ഷണത്തില്‍

സ്വർണക്കടത്തിൽ പങ്കില്ലെന്ന് ശിവശങ്കർ എൻഐഎയോടും ആവർത്തിച്ചു. സ്വർണക്കടത്ത് അറിയാമെന്ന സരിത്തിന്റെ മൊഴി ശിവശങ്കർ തള്ളി. സ്വപ്നയും സരിത്തുമായും സൗഹൃദം മാത്രമാണെന്ന് എം ശിവശങ്കർ പറയുന്നു. മറ്റ് പ്രതികളെ അറിയില്ലെന്നും വിദേശത്ത് വച്ച് പ്രതികളെ കണ്ടിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. വിദേശയാത്രകളിൽ സംശയമുണ്ടെങ്കിൽ പാസ്‌പോർട്ട് പരിശോധിക്കാമെന്നും എം.ശിവശങ്കർ കൂട്ടിച്ചേർത്തു. ഹെതർ ടവറിലെ തന്റെ ഫ്‌ളാറ്റിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.