LogoLoginKerala

ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ല; മോട്ടോർ വാഹന വകുപ്പ്

സിനിമാ താരങ്ങളായ ദുൽഖർ സൽമാനും പൃഥ്വിരാജും എറണാകുളം കോട്ടയം റൂട്ടിൽ മത്സരയോട്ടം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. റോഡരികിലെ സിസി ടിവി ക്യാമറകൾ പരിശോധിച്ചാണ് മോട്ടോർ വാഹന വകുപ്പ് താരങ്ങൾ വേഗ പരിധി ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. Also Read: സ്മാർട്ട് സിറ്റി ഭൂമി മറിച്ചു വിൽക്കാൻ മുഖ്യമന്ത്രിയും ശിവശങ്കറും തീരുമാനിച്ചു; കെ. സുരേന്ദ്രൻ പാലാ റോഡിലെ കൊട്ടാരമുറ്റം, കുമ്മന്നൂർ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സിസി ടിവി കാമറകളാണ് മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം …
 

സിനിമാ താരങ്ങളായ ദുൽഖർ സൽമാനും പൃഥ്വിരാജും എറണാകുളം കോട്ടയം റൂട്ടിൽ മത്സരയോട്ടം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. റോഡരികിലെ സിസി ടിവി ക്യാമറകൾ പരിശോധിച്ചാണ് മോട്ടോർ വാഹന വകുപ്പ് താരങ്ങൾ വേഗ പരിധി ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയത്.

Also Read: സ്മാർട്ട് സിറ്റി ഭൂമി മറിച്ചു വിൽക്കാൻ മുഖ്യമന്ത്രിയും ശിവശങ്കറും തീരുമാനിച്ചു; കെ. സുരേന്ദ്രൻ

പാലാ റോഡിലെ കൊട്ടാരമുറ്റം, കുമ്മന്നൂർ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സിസി ടിവി കാമറകളാണ് മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചത്. വൈകിട്ട് 6.5ന് ആണ് കൊട്ടാരമുറ്റത്ത് കാറുകളെത്തിയത്. 6.14ന് കുമ്മന്നൂർ ജംഗ്ഷനിലെത്തി, അതായത് ആറു കിലോമീറ്റർ പിന്നിടാൻ 9 മിനിട്ടാണെടുത്തത്. ഈ ദൂരം പിന്നിടാൻ ഇതേ സമയം തന്നെയാണ് ഗൂഗിൾ മാപ്പിലും കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങൾ വേഗപരിധി ലംഘിച്ചില്ലെന്ന നിഗമനത്തിൽ മോട്ടോർ വാഹന വകുപ്പ് എത്തിയത്.

ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ല; മോട്ടോർ വാഹന വകുപ്പ്

Also Read: രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

അതേസമയം സിസി ടിവി കാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇരുവരും വേഗപരിധ ലംഘിച്ചോയെന്ന് പറയാനാകില്ലെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. സ്പോർട്സ് കാറുകളായതിനാൽ ഇവയുടെ ശബ്ദം കേട്ട് അമിത വേഗമായി തെറ്റിദ്ധരിക്കാനിടയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വാഹന പ്രേമികൾ കൂടിയായായ പൃഥ്വിരാജും ദുൽഖർ സൽമാനും ഞായറാഴ്ചയാണ് കോട്ടയത്തേക്ക് യാത്ര നടത്തിയത്. പൃഥ്വിരാജ് തന്റെ ലംബോർഗിനിലും ദുൽഖർ പോർഷെയിലുമാണ് നിരത്തിലിറങ്ങിയത്.

Also Read: സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക്

കോട്ടയം ഏറ്റുമാനൂർ കൊച്ചി റൂട്ടിൽ ഇവരുടെ കാറുകൾ ഓടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും മുഖങ്ങൾ വിഡിയോയിൽ കാണുന്നില്ലെങ്കിലും കാറുകൾ കാണാം. ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെയുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ കാർ ഓടിക്കുന്നത്.

ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ല; മോട്ടോർ വാഹന വകുപ്പ്