LogoLoginKerala

കേരളത്തിൽ ഇന്ന് 885 പേർക്ക് കോവിഡ്; ആശ്വാസമായി 968 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെക്കാൾ കൂടുതൽ പേർ ഇന്ന് രോഗമുക്തി നേടിയത് ആശ്വാസമായി. ഇന്ന് 968 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇന്ന് നാലുപേർ രോഗം ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസവും ആയിരത്തിന് മുകളിലായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേര്ക്കാണ്. ഇന്ന് 724 പേര്ക്കാണ് സമ്പര്ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേര്ക്കും …
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെക്കാൾ കൂടുതൽ പേർ ഇന്ന് രോഗമുക്തി നേടിയത് ആശ്വാസമായി. ഇന്ന് 968 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇന്ന് നാലുപേർ രോഗം ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസവും ആയിരത്തിന് മുകളിലായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേര്‍ക്കാണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്:

തിരുവനന്തപുരം– 167 കൊല്ലം–133 പത്തനംതിട്ട–23 ഇടുക്കി–29 കോട്ടയം–50 ആലപ്പുഴ–44 എറണാകുളം–69 തൃശൂർ–33 പാലക്കാട്–58 മലപ്പുറം–58 കോഴിക്കോട്–82 വയനാട്–15 കണ്ണൂർ–18 കാസർകോട്– 106

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്:

തിരുവനന്തപുരം–101 കൊല്ലം–54 പത്തനംതിട്ട–81 ഇടുക്കി–96 കോട്ടയം–74 ആലപ്പുഴ–49 എറണാകുളം–151 തൃശൂർ–12 പാലക്കാട്–63 മലപ്പുറം–24 കോഴിക്കോട്–66 വയനാട്–21 കണ്ണൂർ–108 കാസർകോട്– 68

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 9371 പേരാണ്. ഇതുവരെ ആകെ 3,38,038 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 453 ആയി.