LogoLoginKerala

സ്വർണക്കടത്ത്; സ്വപ്‌ന, സരിത്, സന്ദീപ്, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്, സന്ദീപ്, സ്വപ്ന എന്നിവരുടെ അറസ്റ്റ് എൻഫോഴ്സ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്യാൻ ഉടൻ കസ്റ്റഡിയിൽ വാങ്ങും. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 16 പേർ അറസ്റ്റിലായിട്ടുണ്ട്. ഇനിയും 10 പേരുടെ കൂടെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നണ്ട്. അതേസമയം, സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആറ് ഇൻസ്പെക്ടർമാരെയും രണ്ട് സൂപ്രണ്ടുമാരെയുമാണ് തിരിച്ചു വിളിച്ചത്. സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവിൽ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്, സന്ദീപ്, സ്വപ്‌ന എന്നിവരുടെ അറസ്റ്റ് എൻഫോഴ്‌സ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്യാൻ ഉടൻ കസ്റ്റഡിയിൽ വാങ്ങും. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 16 പേർ അറസ്റ്റിലായിട്ടുണ്ട്. ഇനിയും 10 പേരുടെ കൂടെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആറ് ഇൻസ്‌പെക്ടർമാരെയും രണ്ട് സൂപ്രണ്ടുമാരെയുമാണ് തിരിച്ചു വിളിച്ചത്. സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറാണ് ഒപ്പിട്ടിരിക്കുന്നത്.

എന്നാൽ കസ്റ്റംസ് കമ്മീഷണർക്ക് പ്രിവന്റീവ് വിഭാഗത്തിലെ ഉദ്ദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം ഇല്ലെന്ന തർക്കവും നിലനിൽക്കുന്നുണ്ട്. കാരണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ കമ്മീഷണർ നിലനിൽക്കെ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റാനുള്ള അനുമതിയില്ലെന്നാണ് വാദം.