LogoLoginKerala

സ്വര്‍ണ്ണക്കടത്ത്; തീവ്ര നിലപാടുള്ള സംഘടനകള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലെ തീവ്ര നിലപാടുള്ള സംഘടനകള് എൻഐഎ നിരീക്ഷണത്തില്. സ്വര്ണ്ണകടത്തിലൂടെ ലഭിക്കുന്ന പണം വിവിധ മാര്ഗങ്ങളിലൂടെയാണ് ഭീകരവാദത്തിലേക്ക് എത്തുന്നതെന്ന് എന്ഐഎ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഭീകരവാദത്തിനും നിക്ഷേപങ്ങള്ക്കുമുള്ള കൂടുതല് തെളിവുകള് എന്ഐഎ യ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. Also Read: സ്വർണക്കടത്ത് കേസ്; നിർമ്മാതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷണം വേണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്വർണക്കടത്തിലൂടെ കിട്ടിയ പണം ഭീകര പ്രവര്ത്തനങ്ങള്ക്ക് എത്തിയതിന് പിന്നില് തമിഴ്നാട്ടില് നിന്നുള്ള ചില സംഘടനകൾക്കും പങ്കുണ്ടെന്ന് എന്ഐഎ സംശയിക്കുന്നു. ഇതില് …
 

തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിലെ തീവ്ര നിലപാടുള്ള സംഘടനകള്‍ എൻഐഎ നിരീക്ഷണത്തില്‍. സ്വര്‍ണ്ണകടത്തിലൂടെ ലഭിക്കുന്ന പണം വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഭീകരവാദത്തിലേക്ക് എത്തുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഭീകരവാദത്തിനും നിക്ഷേപങ്ങള്‍ക്കുമുള്ള കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ യ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read: സ്വർണക്കടത്ത് കേസ്; നിർമ്മാതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷണം വേണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സ്വർണക്കടത്തിലൂടെ കിട്ടിയ പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയതിന് പിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചില സംഘടനകൾക്കും പങ്കുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നു. ഇതില്‍ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപെട്ട് തമിഴ്നാട് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ചിലരും ഉണ്ടെന്നാണ് വിവരം.

Also Read: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് തീരുമാനം

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്ര നിലപാടുള്ള ഒരു സംഘടനയ്ക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കുള്ളതായി സൂചനകളുണ്ട്. ഈ സംഘടന നേരത്തെ തന്നെ തീവ്രവാദ റിക്രൂട്ട്മെന്റിന്റെ പേരില്‍ സംശയത്തിന്റെ നിഴലിലാണ്. കടത്തിയ സ്വര്‍ണ്ണം എത്തിച്ചേര്‍ന്ന കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനാണ് ഇപ്പോൾ എന്‍ഐഎ ശ്രമിക്കുന്നത്. മലപ്പുറം സ്വദേശി റമീസിനേയും മൂവാറ്റുപുഴ സ്വദേശി ജലാലിനേയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ സ്വര്‍ണ്ണം എത്തിച്ചേര്‍ന്ന കേന്ദ്രങ്ങള്‍ കണ്ടെത്താം എന്നാണ് എന്‍ഐഎയുടെ നിഗമനം.

Also Read: സ്വർണക്കടത്ത്; സ്വപ്‌ന, സരിത്, സന്ദീപ്, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

വിദേശത്ത് നിന്ന് ഭീമമായ തോതില്‍ സ്വര്‍ണ്ണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് എൻഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും സ്വര്‍ണ്ണകടത്തിന് പിന്നിലെ തീവ്രവാബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഉടന്‍ തന്നെ ലഭിക്കുമെന്നാണ് എന്‍ഐഎ യുടെ കണക്ക് കൂട്ടല്‍, ഫൈസല്‍ ഫരീദിനെ ദുബായില്‍ നിന്ന് നാട്ടിലെത്തിക്കുന്നതോടെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ യുടെ വിലയിരുത്തല്‍.