
സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉടൻ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും ചർച്ച ചെയ്ത് അന്തിമതീരുമാനം എടുക്കും. അതേസമയം കോവഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചിട്ടുണ്ട്.