LogoLoginKerala

സ്വർണക്കടത്ത് കേസ്; നിർമ്മാതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷണം വേണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ചലച്ചിത്ര മേഖലയിൽ കളളപ്പണവും മെറ്റൽ കറൻസിയും ഒഴുകുകയാണെന്ന ആക്ഷേപത്തിന് തടയിടാൻ സിനിമാ നിർമ്മാതാക്കളുടെ സംഘടന രംഗത്തു വരുന്നു. ഏതെങ്കിലും നിർമ്മാതാവ് അനധികൃത ധനസ്രോതസുകളെ ആശ്രയിക്കുന്നതായി സൂചന ലഭിച്ചാൽ കൃത്യവും സുതാര്യവുമായ അന്വേഷണം നടത്തി അത്തരം നിർമ്മാതാക്കളെ നിയമ നടപടികൾക്ക് വിധേയരാക്കേണ്ടതാണ്. Also Read: സ്വർണക്കടത്ത്; സ്വപ്ന, സരിത്, സന്ദീപ്, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓൺലൈനിലൂടെ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് കള്ളക്കടത്ത് സ്വാധീനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചത്. ഇത്തരത്തിലുള്ള വാർത്തകൾ സിനിമാവ്യവസായത്തെ തകർക്കാനേ ഉപകരിക്കുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി …
 

ചലച്ചിത്ര മേഖലയിൽ കളളപ്പണവും മെറ്റൽ കറൻസിയും ഒഴുകുകയാണെന്ന ആക്ഷേപത്തിന് തടയിടാൻ സിനിമാ നിർമ്മാതാക്കളുടെ സംഘടന രംഗത്തു വരുന്നു. ഏതെങ്കിലും നിർമ്മാതാവ് അനധികൃത ധനസ്രോതസുകളെ ആശ്രയിക്കുന്നതായി സൂചന ലഭിച്ചാൽ കൃത്യവും സുതാര്യവുമായ അന്വേഷണം നടത്തി അത്തരം നിർമ്മാതാക്കളെ നിയമ നടപടികൾക്ക് വിധേയരാക്കേണ്ടതാണ്.

Also Read: സ്വർണക്കടത്ത്; സ്വപ്‌ന, സരിത്, സന്ദീപ്, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഓൺലൈനിലൂടെ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് കള്ളക്കടത്ത് സ്വാധീനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചത്. ഇത്തരത്തിലുള്ള വാർത്തകൾ സിനിമാവ്യവസായത്തെ തകർക്കാനേ ഉപകരിക്കുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ആന്റോ ജോസഫ് പറഞ്ഞു. മലയാളത്തിലെ മൂന്ന് സിനിമകളുടെ നിർമാണത്തിന് സ്വർണ്ണക്കടത്തിൽ നിന്നുള്ള പണം ഉപയോഗിച്ചുവെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സ്വർണക്കടത്ത് കേസ്; നിർമ്മാതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷണം വേണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ