LogoLoginKerala

കേരളത്തിൽ ഇന്ന് 1078 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അഞ്ച് പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 798 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 65 കേസുകളും റിപ്പോർട്ട് ചെയ്തത്. ഇതിൽ വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി 57 വയസുകാരനായ കോയൂട്ടി, മൂവാറ്റുപുള സ്വദേശിനി ലക്ഷ്മി കുഞ്ഞൻ പിള്ള (79), പാറശാല നഞ്ചങ്കുഴി …
 

സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അഞ്ച് പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

798 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 65 കേസുകളും റിപ്പോർട്ട് ചെയ്തത്. ഇതിൽ വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് കല്ലായി സ്വദേശി 57 വയസുകാരനായ കോയൂട്ടി, മൂവാറ്റുപുള സ്വദേശിനി ലക്ഷ്മി കുഞ്ഞൻ പിള്ള (79), പാറശാല നഞ്ചങ്കുഴി സ്വദേശി രവീന്ദ്രൻ (73), കൊല്ലം കെഎസ് പുരം സ്വേദേശി റഹിയാനത്ത് (58), കണ്ണൂർ വിളക്കോട്ടൂർസദാനന്ദൻ (60) എന്നിവരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതിൽ കൊല്ലം കെഎസ് പുരം സ്വേദേശി റഹിയാനത്ത് ഒഴികെ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഇന്ന് 432 പേർ സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 222, കൊല്ലം – 106, എറണാകുളം – 100 , മലപ്പുറം – 89, തൃശൂർ – 83, ആലപ്പുഴ – 82, കോട്ടയം – 80, കോഴിക്കോട് – 67, ഇടുക്കി – 63, കണ്ണൂർ – 51, പാലക്കാട് – 51, കാസർഗോഡ് – 47, പത്തനംതിട്ട -27, വയനാട് – 10

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 60, കൊല്ലം – 31, ആലപ്പുഴ – 39, കോട്ടയം -25 ഇടുക്കി -22, എറണാകുളം – 95, തൃശ്ശൂര്‍ – 21,പാലക്കാട് – 45, മലപ്പുറം – 30 കോഴിക്കോട് – 16, വയനാട് – 5, കണ്ണൂര്‍ – 7, കാസര്‍കോട് – 36.