LogoLoginKerala

മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ ഇന്ത്യയില്‍ കോവിഡ് വാക്സിൻ നവംബറില്‍

മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ കോവിഡ് വാക്സിൻ ഇന്ത്യയില് നവംബറില് വിപണിയിലെത്തും. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്നലെ കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര് പുരുഷോത്തമൻ സി.നമ്പ്യാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. Also Read: സംസ്ഥാനത്ത് സമ്പൂര്ണ ലോക്ഡൗണ് ഉടന് വേണ്ടെന്ന് തീരുമാനം പരീക്ഷണം കഴിഞ്ഞ് 42 ദിവസങ്ങൾക്ക് ശേഷം ഫലമറിയാം. ദേശീയ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കും. പൊതുവിപണിയിൽ ആയിരം രൂപയിൽ താഴെയുള്ള വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമം. Also …
 

മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ കോവിഡ് വാക്സിൻ ഇന്ത്യയില്‍ നവംബറില്‍ വിപണിയിലെത്തും. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്നലെ കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമൻ സി.നമ്പ്യാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also Read: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് തീരുമാനം

പരീക്ഷണം കഴിഞ്ഞ് 42 ദിവസങ്ങൾക്ക് ശേഷം ഫലമറിയാം. ദേശീയ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കും. പൊതുവിപണിയിൽ ആയിരം രൂപയിൽ താഴെയുള്ള വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമം.

Also Readസ്വര്‍ണ്ണക്കടത്ത്; തീവ്ര നിലപാടുള്ള സംഘടനകള്‍ നിരീക്ഷണത്തില്‍

ഓക്സ്ഫോഡ് വാക്സിൻ രണ്ടുഘട്ടങ്ങൾ വിജയകരമായതിനെത്തുടർന്ന് മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടം ഇന്ത്യയിൽ നടത്താനാണ് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിനോട് അനുമതി അനുമതി തേടിയത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സിറവുമായി ഓക്സ്ഫെഡ് സർവകലാശാല ഉൽപ്പാദനക്കരാർ ഒപ്പിട്ടിരുന്നു.

Also Read: സ്വർണക്കടത്ത് കേസ്; നിർമ്മാതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷണം വേണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

രോഗവ്യാപനം അതിരൂക്ഷമായ പുണെ, മുബൈ നഗരങ്ങളിലാകും മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുകയെന്നാണ് പ്രതീക്ഷയെന്നും പുരുഷോത്തമൻ നമ്പ്യാർ വ്യക്തമാക്കുന്നു. പരീക്ഷണം വിജയിച്ചാല്‍ പ്രായമായവർക്കും രോഗസാധ്യതയേറിയവർക്കുമായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുക. പ്രതിമാസം 10 കോടി വരെ വാക്സിൻ ഉൽപാദിപ്പിക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.

Also Read: സ്വർണക്കടത്ത്; സ്വപ്‌ന, സരിത്, സന്ദീപ്, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ ഇന്ത്യയില്‍ കോവിഡ് വാക്സിൻ നവംബറില്‍