LogoLoginKerala

മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്; ഏഴ് വൈദികർ നിരീക്ഷണത്തിൽ

പത്തനംതിട്ട പ്രക്കാനത്ത് നടന്ന മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്. തുടർന്ന് ഏഴ് വൈദികർ നിരീക്ഷണത്തിലായി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു. Also Read: എൻട്രൻസ് പരീക്ഷ എഴുതിയ കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് അഞ്ചുപേർക്ക് പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരാണിവർ. കാറ്ററിംഗുകാരെ സദ്യ വിളമ്പാൻ സഹായിച്ച വാര്യാപുരം സ്വദേശിയായ 26 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ ജോലി …
 

പത്തനംതിട്ട പ്രക്കാനത്ത് നടന്ന മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്. തുടർന്ന് ഏഴ് വൈദികർ നിരീക്ഷണത്തിലായി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു.

Also Read: എൻട്രൻസ് പരീക്ഷ എഴുതിയ കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്

പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരാണിവർ. കാറ്ററിംഗുകാരെ സദ്യ വിളമ്പാൻ സഹായിച്ച വാര്യാപുരം സ്വദേശിയായ 26 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ സുഹൃത്ത് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനും രോഗം ഉള്ളതായി കണ്ടെത്തിയത്.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്; പ്രതികൾക്കെതിരെ കോഫെപോസ

നൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. പങ്കെടുത്ത മിക്കവരും അന്നുമുതൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുളളതായി വിവരമുണ്ട്. പള്ളികളിലെ കുർബാനകളിലും വൈദീകർ പങ്കെടുത്തു.