LogoLoginKerala

പുതിയ സിനിമകള്‍ നിർമ്മിക്കാം; നിലപാട് മാറ്റി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

പുതിയ സിനിമകള് നിര്മ്മിക്കരുതെന്ന നിലപാടില് മാറ്റം വരുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് അടക്കമുള്ള നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കാം. Also Read: ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ് താരങ്ങളുടെ പ്രതിഫല വിഷയത്തില് അമ്മയും ഫെഫ്കയും അടക്കം അനുകൂലമായ നിലപാട് എടുത്തതിനെ തുടര്ന്നാണ് നിർമ്മാതാക്കളുടെ സംഘടനയും നിർമ്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്. Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്; പ്രതികൾക്കെതിരെ കോഫെപോസ ഓണ്ലൈനായി ചേര്ന്ന യോഗത്തിലാണ് ഇക്കാര്യത്തില് തീരുമാനമെടുത്തത്. ലോക്ക് ഡൗൺ ഇളവുകൾ വന്നതിനാൽ നിലവില് ചിത്രീകരണം നടക്കുന്ന …
 

പുതിയ സിനിമകള്‍ നിര്‍മ്മിക്കരുതെന്ന നിലപാടില്‍ മാറ്റം വരുത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.

Also Read: ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ്

താരങ്ങളുടെ പ്രതിഫല വിഷയത്തില്‍ അമ്മയും ഫെഫ്കയും അടക്കം അനുകൂലമായ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് നിർമ്മാതാക്കളുടെ സംഘടനയും നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്; പ്രതികൾക്കെതിരെ കോഫെപോസ

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ലോക്ക് ഡൗൺ ഇളവുകൾ വന്നതിനാൽ നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രം പുതിയ സിനിമകളുടെ നിര്‍മാണം ആരംഭിക്കാവു എന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെ നിരവധി സംവിധായകര്‍ രംഗത്ത് എത്തുകയും ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നിലപാടില്‍ അയവ് വരുത്തിയിരിക്കുന്നത്. സിനിമയുടെ നിര്‍മാണ ചെലവ് പകുതിയായി കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശമുണ്ട്.

Also Read: സ്വപ്ന സുരേഷ് ആലപ്പുഴയിലെ ജ്വല്ലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: എൻഐഎ കണ്ടെടുത്തത് 14 ലക്ഷം