LogoLoginKerala

സ്വർണക്കടത്ത്; ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസ്?

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന് പിന്നിലെ ശക്തികേന്ദ്രം മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ റബിൻസാണെന്നാണ് സൂചനകൾ. യുഎഇയിൽ നിന്ന് പാഴ്സൽ ഫൈസലിന്റെ പേരിൽ അയച്ചത് റബിൻസാണ്. സ്വർണക്കടത്തിനായി ദുബായിൽ നടന്ന നീക്കങ്ങളുടെ പിന്നിലും റബിൻസാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിലും ഇയാൾക്ക് നല്ല സ്വാധീനം ഉള്ളതായാണ് വിവരം. Also Read: സ്വപ്ന സുരേഷ് ആലപ്പുഴയിലെ ജ്വല്ലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: എൻഐഎ കണ്ടെടുത്തത് 14 ലക്ഷം …
 

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന് പിന്നിലെ ശക്തികേന്ദ്രം മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ റബിൻസാണെന്നാണ് സൂചനകൾ. യുഎഇയിൽ നിന്ന് പാഴ്‌സൽ ഫൈസലിന്റെ പേരിൽ അയച്ചത് റബിൻസാണ്. സ്വർണക്കടത്തിനായി ദുബായിൽ നടന്ന നീക്കങ്ങളുടെ പിന്നിലും റബിൻസാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിലും ഇയാൾക്ക് നല്ല സ്വാധീനം ഉള്ളതായാണ് വിവരം.

Also Read: സ്വപ്ന സുരേഷ് ആലപ്പുഴയിലെ ജ്വല്ലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: എൻഐഎ കണ്ടെടുത്തത് 14 ലക്ഷം

സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയിലേക്കുള്ള അന്വേഷണത്തിലാണ് എൻഐഎ. റബിൻസിന്റെ ഇടപെടൽ സംബന്ധിച്ചുള്ള വിവരങ്ങൾ എൻഐഎക്ക് നൽകിയത് റോയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. റബിൻസിന്റെ ഇടപെടൽ അടങ്ങുന്ന റിപ്പോർട്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപ് റോ, എൻഐഎക്ക് കൈമാറിയിരുന്നു. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Also Read: തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ്

ഫൈസൽ ഫരീദിനെ സ്വർണക്കടത്തിന് നിയമിച്ചത് റബിൻസാണെന്ന് പറയപ്പെടുന്നു. കുറച്ചുകാലമായി റോ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണം ഇന്ത്യയിലേക്ക് കടത്തി അയച്ചിരുന്നത് റബിൻസാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കും.

Also Read: ഫൈസൽ ഫരീദ് നിർമ്മിച്ചത് നാല് മലയാളസിനിമകൾ; തെളിവുകൾ അന്വേഷണ സംഘത്തിന്