LogoLoginKerala

സ്വപ്ന സുരേഷ് ആലപ്പുഴയിലെ ജ്വല്ലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: എൻഐഎ കണ്ടെടുത്തത് 14 ലക്ഷം

തിരുവനന്തപുരം സ്വർണ കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിയുന്നതിനിടെ പണമടങ്ങിയ ബാഗ് എൽപ്പിച്ചത് ആലപ്പുഴ തുറവൂർ സ്വദേശിയെയാണെന്ന് വെളിപ്പെടുത്തൽ. സ്വപ്നയ്ക്കും കുടുംബത്തിനും, സന്ദീപിനും ഇയാൾ തുറവൂരിൽ മൂന്ന് ദിവസം ഒളിവിൽ കഴിയാൻ അവസരം ഒരുക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തി. Also Read: തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് ഏഴ് ദിവസം കൊണ്ട് സ്വപ്ന ബംഗളൂരുവിൽ എത്തിയതും ഇയാളുടെ സഹായത്തോടെയാണ്. തുറവൂർ, കൊച്ചി എന്നീ സ്ഥലങ്ങളിൽ സ്വപ്ന ഒളിവിൽ കഴിഞ്ഞിരുന്നു. തുറവൂരിൽ …
 

തിരുവനന്തപുരം സ്വർണ കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിയുന്നതിനിടെ പണമടങ്ങിയ ബാഗ് എൽപ്പിച്ചത് ആലപ്പുഴ തുറവൂർ സ്വദേശിയെയാണെന്ന് വെളിപ്പെടുത്തൽ. സ്വപ്നയ്ക്കും കുടുംബത്തിനും, സന്ദീപിനും ഇയാൾ തുറവൂരിൽ മൂന്ന് ദിവസം ഒളിവിൽ കഴിയാൻ അവസരം ഒരുക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

Also Read: തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ്

ഏഴ് ദിവസം കൊണ്ട് സ്വപ്‌ന ബംഗളൂരുവിൽ എത്തിയതും ഇയാളുടെ സഹായത്തോടെയാണ്. തുറവൂർ, കൊച്ചി എന്നീ സ്ഥലങ്ങളിൽ സ്വപ്‌ന ഒളിവിൽ കഴിഞ്ഞിരുന്നു. തുറവൂരിൽ ഹോം സ്റ്റേയിലും കൊച്ചിയിൽ റിസോർട്ടിലുമാണ് സ്വപ്‌ന ഒളിവിൽ താമസിച്ചത്. മാധ്യമങ്ങൾ പുറത്ത് വിട്ട സ്വപ്നയുടെ ശബ്ദ രേഖ ഫോണിൽ റെക്കോർഡ് ചെയ്തത് തുറവൂർ വച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റംസും എൻഐഎയും നീക്കം ആരംഭിച്ചിട്ടുണ്ട്.

Also Read: കോവിഡ് നിയമലംഘനം: തിരുവനന്തപുരം പോത്തീസ്, രാമചന്ദ്രൻ ടെക്സ്റ്റൈൽസ് ലൈസന്‍സ് റദ്ദാക്കി

അതേസമയം സ്വപ്ന ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏൽപ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം കാണാതായി എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വപ്നയുടെ മൊഴി അനുസരിച്ച് സരിത്തിന്റെ വീട്ടിൽ നിന്നും ബാഗ് കണ്ടെടുക്കുമ്പോൾ അതിൽ 14 ലക്ഷം രൂപ മാത്രമാണുണ്ടായിരുന്നത്. സ്വപ്നയുടെ സുഹൃത്തായ ജ്വല്ലറി ഉടമയാണ് ഈ ബാഗ് സരിത്തിന്റെ വീട്ടിലെത്തിച്ചത്. സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുത്തെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഇത്.

Also Read: പതിനാറുകാരിക്ക് രണ്ടുവർഷമായി ലൈംഗിക പീഡനം; പിതാവ് ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ

സ്വർണക്കടത്തിന് പണം മുടക്കിയ ആരെങ്കിലും ബാഗിൽ നിന്നും പണം എടുത്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മക്കളെ ആലപ്പുഴ സ്വദേശിയുടെ വീട്ടിലാക്കാനാണ് സ്വപ്നയും കുടുംബവും വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാൽ പിന്നീട് എറണാകുളത്ത് ഹോട്ടൽ ബുക്ക് ചെയ്ത് അങ്ങോട്ടേക്ക് എത്തുകയായിരുന്നു.