LogoLoginKerala

സുശാന്ത് സിംഗിന്റെ ആത്മാവുമായി സംസാരിച്ചു; വാദവുമായി പാരാനോർമൽ വിദഗ്ധൻ

അകാലത്തിൽ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന അവകാശവാദവുമായി പാരാനോർമൽ വിദഗ്ധനെന്ന് പറയുന്ന സ്റ്റീവ് ഹഫ് രംഗത്ത്. സ്റ്റീവ് അവകാശ വാദം ഉന്നയിക്കുന്നത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്. Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം ഇത് സുശാന്തിന്റെ ആരാധകരുടെ ആവശ്യപ്രകാരമാണെന്നും സ്റ്റീവ് പറയുന്നുണ്ട്. സ്റ്റീവ് ആത്മാക്കളോട് സംസാരിക്കുന്നത് സ്വയം വികസിപ്പിച്ചെടുത്ത ഉപകരണമായ സ്പിരിറ്റ് ബോക്സ് വഴിയാണ്. വീഡിയോയിൽ സ്റ്റീവിന്റെയല്ലാതെ മറ്റൊരു ശബ്ദം വ്യക്തമാണ്. സുശാന്തിന്റ സിനിമകളൊന്നും താൻ …
 

അകാലത്തിൽ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന അവകാശവാദവുമായി പാരാനോർമൽ വിദഗ്ധനെന്ന് പറയുന്ന സ്റ്റീവ് ഹഫ് രംഗത്ത്. സ്റ്റീവ് അവകാശ വാദം ഉന്നയിക്കുന്നത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

ഇത് സുശാന്തിന്റെ ആരാധകരുടെ ആവശ്യപ്രകാരമാണെന്നും സ്റ്റീവ് പറയുന്നുണ്ട്. സ്റ്റീവ് ആത്മാക്കളോട് സംസാരിക്കുന്നത് സ്വയം വികസിപ്പിച്ചെടുത്ത ഉപകരണമായ സ്പിരിറ്റ് ബോക്സ് വഴിയാണ്. വീഡിയോയിൽ സ്റ്റീവിന്റെയല്ലാതെ മറ്റൊരു ശബ്ദം വ്യക്തമാണ്. സുശാന്തിന്റ സിനിമകളൊന്നും താൻ കണ്ടിട്ടില്ലെന്നും എന്നാൽ വളരെയധികം സ്നേഹിക്കപ്പെട്ട തരമാണെന്ന് മനസിലാക്കുന്നുവെന്നും ആരാധകരോട് എന്തെങ്കിലും പറയാനുണ്ടോയെന്നും സ്റ്റീവ് ശബ്ദത്തോട് ചോദിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കേൾക്കാൻ കഴിയും.

Also Read: തിലകൻ സർ സിനിമയിലും ജീവിതത്തിലും ചങ്കൂറ്റമുള്ളവൻ തന്നെയായിരുന്നു; ബിനോയ് നമ്പാല

പത്തു വർഷത്തിലേറെയായി താൻ ആത്മാക്കളുമായി സംവാദിക്കാറുണ്ടെന്നാണ് സ്റ്റീവ് അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂൺ 14 നാണ് മുംബൈയിലെ തന്റെ വസതിയിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടിയും കാമുകിയുമായ റിയ ചക്രവർത്തി രംഗത്തെത്തിയിരുന്നു.

വിഡിയോ ലിങ്ക്:  https://m.facebook.com/story.php?story_fbid=137994067943464&id=100118045064400

സുശാന്ത് സിംഗിന്റെ ആത്മാവുമായി സംസാരിച്ചു; വാദവുമായി പാരാനോർമൽ വിദഗ്ധൻ