LogoLoginKerala

യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിന് മൂന്നു തവണ കാലാവധി നീട്ടി നൽകി; ഉത്തരവിറക്കിയത് ഡിജിപി

യുഎഇ കോണ്സല് ജനറലിന്റെ ഗൺമാൻ ജയഘോഷിന് ഔദ്യോഗിക കാലാവധി മൂന്നു തവണ നീട്ടിനല്കിയതിന് തെളിവ്. എല്ലാത്തവണയും ഉത്തരവിറക്കിയത് ഡിജിപിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയഘോഷിനെ നിലനിര്ത്താന് കോണ്സല് ജനറലും കത്തയച്ചു. Also Read: മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനത്ത് നാളെ ബിജെപിയുടെ കരിദിനം അതേസമയം, ജയഘോഷിനെ എൻഐഎ ചോദ്യംചെയ്തു. നയതന്ത്രബാഗ് വാങ്ങാന് പോയ വാഹനത്തില് ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. കോണ്സുലേറ്റ് വാഹനത്തില് പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗില് സ്വര്ണമാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് ജയഘോഷിന്റെ മൊഴി. Also Read: ഫൈസൽ ഫരീദ് നിർമ്മിച്ചത് നാല് …
 

യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗൺമാൻ ജയഘോഷിന് ഔദ്യോഗിക കാലാവധി മൂന്നു തവണ നീട്ടിനല്‍കിയതിന് തെളിവ്. എല്ലാത്തവണയും ഉത്തരവിറക്കിയത് ഡിജിപിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയഘോഷിനെ നിലനിര്‍ത്താന്‍ കോണ്‍സല്‍ ജനറലും കത്തയച്ചു.

Also Read: മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനത്ത് നാളെ ബിജെപിയുടെ കരിദിനം

അതേസമയം, ജയഘോഷിനെ എൻഐഎ ചോദ്യംചെയ്തു. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് ജയഘോഷിന്റെ മൊഴി.

Also Read: ഫൈസൽ ഫരീദ് നിർമ്മിച്ചത് നാല് മലയാളസിനിമകൾ; തെളിവുകൾ അന്വേഷണ സംഘത്തിന്

ആത്മഹത്യയ്ക്കു ശ്രമിച്ച ജയഘോഷ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്. ആശുപത്രിയിൽ എത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത്. മാനസിക ആഘാതം തുടരുന്നതിനാൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു മടങ്ങി. വീണ്ടും ചോദ്യം ചെയ്യും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചിരുന്നു. ജയഘോഷിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്നും ആത്മഹത്യ ശ്രമം വെറും നാടകമാണോയെന്നുമാണ് കസ്റ്റംസിന്റെ സംശയം.

Also Read: സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും