LogoLoginKerala

എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; നടി ഷക്കീല

നടി ഷക്കീല നിര്മിക്കുന്ന ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം ഓണ്ലൈനായി റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ട് നിര്മിച്ച ഈ പടം സ്ത്രീകള് കാണരുതെന്നാണ് ഇപ്പോള് ഷക്കീല പറയുന്നത്. തന്റെ എല്ലാ സ്വത്തുക്കളും ഈ സിനിമയ്ക്കായി മുടക്കിയെന്നും ഇവര് പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആണ് ഷക്കീലയുടെ പ്രതികരണം. Also Read: കർക്കിടക വാവ് ഇന്ന്: ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ ‘ഞാന് എന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിനു വേണ്ടി മുടക്കി. സെന്സറിങ്ങുമായി ബന്ധപ്പെട്ട് …
 

നടി ഷക്കീല നിര്‍മിക്കുന്ന ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ട് നിര്‍മിച്ച ഈ പടം സ്ത്രീകള്‍ കാണരുതെന്നാണ് ഇപ്പോള്‍ ഷക്കീല പറയുന്നത്. തന്റെ എല്ലാ സ്വത്തുക്കളും ഈ സിനിമയ്ക്കായി മുടക്കിയെന്നും ഇവര്‍ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആണ് ഷക്കീലയുടെ പ്രതികരണം.

Also Read: കർക്കിടക വാവ് ഇന്ന്: ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ

‘ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിനു വേണ്ടി മുടക്കി. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കടം വാങ്ങിയത് മൂലമുളള പ്രതിസന്ധി വേറെയും. ദയവായി ഈ സിനിമ കാണുക, നിങ്ങള്‍ കണ്ടില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമ നിര്‍മിക്കാന്‍ ആവില്ല,’ ഷക്കീല വ്യക്തമാക്കി.

Also Read: മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനത്ത് നാളെ ബിജെപിയുടെ കരിദിനം

രണ്ടു വര്‍ഷത്തളമായി ലേഡീസ് നോട്ട് അലൗഡിന്റെ ചിത്രീകരണം കഴിഞ്ഞിട്ട്. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് കാലതാമസമെടുത്തു. എന്നാല്‍ സെന്‍ഷര്‍ഷിപ്പ് കിട്ടിയില്ല. പിന്നീടാണ് ചിത്രം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്.

Also Read: ഫൈസൽ ഫരീദ് നിർമ്മിച്ചത് നാല് മലയാളസിനിമകൾ; തെളിവുകൾ അന്വേഷണ സംഘത്തിന്

പണം പലിശയ്ക്ക് വാങ്ങിയാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും ഷക്കീല. ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. മുതിര്‍ന്നവര്‍ക്കുള്ള കോമഡി ചിത്രമാണിത്. സ്ത്രീകള്‍ ഇത് ഒരു കാരണവശാലും കാണരുത്. ഷക്കീല പറയുന്നു.

Also Read: സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും

എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; നടി ഷക്കീല