LogoLoginKerala

കർക്കിടക വാവ് ഇന്ന്: ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ. പതിനായിരങ്ങള് പിതൃതര്പ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ഇക്കുറി വിജനമാണ്. പ്രധാന സ്ഥലങ്ങളിലൊന്നും ക്ഷേത്ര കമ്മിറ്റിയുടേയോ, സംഘടനകളുടേയോ നേതൃത്വത്തിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ആള്ക്കാര് കൂടുന്നതും, അമ്പലങ്ങളിൽ ബലിയിടുന്നതും പാടില്ലെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. വീടുകളിൽ എങ്ങനെ ബലികർമം നടത്താം എന്നതിന്റെ വീഡിയോകൾ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ലഭ്യമാണ്. Also Read: മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനത്ത് നാളെ ബിജെപിയുടെ കരിദിനം വയനാട്ടിലെ തിരുനെല്ലി പാപനാശിനി, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ആലുവാ …
 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ. പതിനായിരങ്ങള്‍ പിതൃതര്‍പ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ ക്ഷേത്രങ്ങൾ
ഇക്കുറി വിജനമാണ്. പ്രധാന സ്ഥലങ്ങളിലൊന്നും ക്ഷേത്ര കമ്മിറ്റിയുടേയോ, സംഘടനകളുടേയോ നേതൃത്വത്തിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കാര്‍ കൂടുന്നതും, അമ്പലങ്ങളിൽ ബലിയിടുന്നതും പാടില്ലെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. വീടുകളിൽ എങ്ങനെ ബലികർമം നടത്താം എന്നതിന്റെ വീഡിയോകൾ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ലഭ്യമാണ്.

Also Read: മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനത്ത് നാളെ ബിജെപിയുടെ കരിദിനം

വയനാട്ടിലെ തിരുനെല്ലി പാപനാശിനി, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ആലുവാ മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം, കൊല്ലം തിരുമുല്ലവാരം, തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങി പിതൃബലിക്ക് പ്രസിദ്ധമായ സ്ഥലങ്ങളെല്ലാം ഇന്ന് വിജനമാണ്. മണ്‍മറഞ്ഞ പിതൃക്കളെ ഓര്‍മിക്കാനുള്ള കര്‍ക്കടകവാവില്‍ അസൗകര്യങ്ങളില്‍ നിന്നുകൊണ്ട് എല്ലാവരും വീടുകളില്‍ ബലിയിടാനുള്ള തയ്യാറെടുപ്പാണ് ഒരുക്കുന്നത്.

Also Read: ഫൈസൽ ഫരീദ് നിർമ്മിച്ചത് നാല് മലയാളസിനിമകൾ; തെളിവുകൾ അന്വേഷണ സംഘത്തിന്

കോവിഡ് 19 വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രോട്ടോക്കോൾ കൃത്യമായും പാലിക്കുന്നതിനും ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ വ്യതിചലിക്കരുതെന്നും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങൾ കൂട്ടംകൂടുവാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക് നിയോഗിച്ചു. നിയമലംഘകർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേ സമയം മഹാമാരി കാലത്ത് ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ നിർവഹിച്ചാൽ മതിയെന്ന് ആചാര്യന്മാരും വ്യക്തമാക്കുന്നു.

Also Read: സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും