LogoLoginKerala

പതിനാറുകാരിക്ക് രണ്ടുവർഷമായി ലൈംഗിക പീഡനം; പിതാവ് ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അച്ഛൻ അടക്കം നാലുപേർ പൊലീസ് കസ്റ്റഡിയിൽ. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. Also Read: യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിന് മൂന്നു തവണ കാലാവധി നീട്ടി നൽകി; ഉത്തരവിറക്കിയത് ഡിജിപി നീലേശ്വരം തൈക്കടപ്പുറത്തെ 16കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും പ്രദേശവാസികളായ മൂന്ന് യുവാക്കളെയും നീലേശ്വരം പൊലീസ് പിടികൂടി. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അമ്മാവൻമാർ …
 

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അച്ഛൻ അടക്കം നാലുപേർ പൊലീസ് കസ്റ്റഡിയിൽ. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം.

Also Read: യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിന് മൂന്നു തവണ കാലാവധി നീട്ടി നൽകി; ഉത്തരവിറക്കിയത് ഡിജിപി

നീലേശ്വരം തൈക്കടപ്പുറത്തെ 16കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും പ്രദേശവാസികളായ മൂന്ന് യുവാക്കളെയും നീലേശ്വരം പൊലീസ് പിടികൂടി. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അമ്മാവൻമാർ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ പൊലീസ് പിടികൂടിയത്.

Also Read: തിലകൻ സർ സിനിമയിലും ജീവിതത്തിലും ചങ്കൂറ്റമുള്ളവൻ തന്നെയായിരുന്നു; ബിനോയ് നമ്പാല

കർണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാൾ നേരത്തെ നാലു പീഡന കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തുകൊണ്ടു പോയിവരെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടെ മാതാവും ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും അടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ കൂടുതൽ പേർ ഇനിയും പ്രതി ചേർക്കപ്പെടുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Also Read: എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; നടി ഷക്കീല