LogoLoginKerala

ഫൈസൽ ഫരീദിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദ് അറസ്റ്റിൽ. ദുബായ് പൊലീസാണ് ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്തത്. ഇയാൾ അറസ്റ്റിലായ വിവരം കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബായ് റഷീദിയ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്തതായും വിവരമുണ്ട്. Also Read: പ്ലസ് ടു വിദ്യാർത്ഥിയായ മകനെ അച്ഛൻ കൊലപ്പെടുത്തി ഫൈസൽ ഫരീദ് യുഎഇ രാജ്യത്തിന്റെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമ്മിച്ചെന്ന് എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദ് അറസ്റ്റിൽ. ദുബായ് പൊലീസാണ് ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്തത്. ഇയാൾ അറസ്റ്റിലായ വിവരം കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബായ് റഷീദിയ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്തതായും വിവരമുണ്ട്.

Also Read: പ്ലസ് ടു വിദ്യാർത്ഥിയായ മകനെ അച്ഛൻ കൊലപ്പെടുത്തി

ഫൈസൽ ഫരീദ് യുഎഇ രാജ്യത്തിന്റെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമ്മിച്ചെന്ന് എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസ് ഫൈസലിനെ ചോദ്യംചെയ്തത്. ഉടൻതന്നെ യുഎഇ ഇയാളെ നാടുകടത്തും. ഇന്ത്യ ഫൈസലിന്റെ പാസ്‌പോർട്ട് റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനുള്ളിൽ ഫൈസലിനെ ഇന്ത്യയിൽ എത്തിക്കും എന്നാണ് നിഗമനം.

Also Read: എയർ ഇന്ത്യയിലെ വ്യാജപരാതി; സ്വപ്ന സുരേഷ് പ്രതിയാകും

ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ നാട് കടക്കുമെന്ന സംശയത്തെ തുടർന്നാണ് ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും ദുബായ് പൊലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തത്.

Also Read: കോഴിക്കോട് ഇന്നുമുതല്‍ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗൺ

വിമാനത്തിൽ ഏറ്റവും അടുത്ത ദിവസം ഡൽഹിയിലോ കൊച്ചിയിലോ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏത് സ്ഥലത്തേക്ക് എത്തിക്കുമെന്നത് വിമാനത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കും തീരുമാനിക്കുക.