LogoLoginKerala

എയർ ഇന്ത്യയിലെ വ്യാജപരാതി; സ്വപ്ന സുരേഷ് പ്രതിയാകും

2016ലാണ് സംഭവം നടന്നത്. എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നൽകുകയായിരുന്നു. ഇക്കാലയളവിൽ എയർ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സ്വപ്ന. സാറ്റ്സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉൾപ്പെടെ ഷിബു പരാതി നൽകിയതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നൽകാൻ കാരണമായത്. എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരെന്ന പേരിൽ പതിനാറോളം വനിതകളെ സ്വപ്ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നൽകുകയുമായിരുന്നു. Also Read: സ്വപ്ന സുരേഷിനേയും സന്ദീപിനേയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചു ആദ്യം വലിയ …
 

2016ലാണ് സംഭവം നടന്നത്. എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നൽകുകയായിരുന്നു. ഇക്കാലയളവിൽ എയർ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സ്വപ്‌ന. സാറ്റ്‌സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉൾപ്പെടെ ഷിബു പരാതി നൽകിയതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നൽകാൻ കാരണമായത്. എയർ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരെന്ന പേരിൽ പതിനാറോളം വനിതകളെ സ്വപ്‌ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നൽകുകയുമായിരുന്നു.

Also Read: സ്വപ്ന സുരേഷിനേയും സന്ദീപിനേയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചു

ആദ്യം വലിയ തുറ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സ്വപ്നയെ പ്രതി ചേർത്തിരുന്നില്ല. തുടർന്ന് ഷിബു ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു. ഈ കേസിലാണ് സ്വപ്നയെ പ്രതിചേർത്തത്.

Also Read: രഹ്‌ന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐടി, ബാലനീതി വകുപ്പുകൾ പ്രകാരം കേസ്