LogoLoginKerala

സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഈയാഴ്ച തന്നെ കൊച്ചിയിലെത്തിക്കും. ഫൈസൽ മറ്റു സംഘങ്ങൾ വഴിയും സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും. Also Read: ഫൈസൽ ഫരീദിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വിലാസത്തിൽ സ്വർണം അയച്ച ഫൈസൽ ഫരീദിനെ വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുഎഇയുടെ ലോഗോ, സീൽ എന്നിവ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഈയാഴ്ച തന്നെ കൊച്ചിയിലെത്തിക്കും. ഫൈസൽ മറ്റു സംഘങ്ങൾ വഴിയും സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും.

Also Read: ഫൈസൽ ഫരീദിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വിലാസത്തിൽ സ്വർണം അയച്ച ഫൈസൽ ഫരീദിനെ വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചെന്ന് എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തു.

Also Read: ആശങ്കയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്; ഡോക്ടർമാരടക്കം 18 പേര്‍ക്ക് കോവിഡ്

ഫൈസലിന്റെ യു.എ.ഇ.യിലെ ഇടപാടുകൾ സംബന്ധിച്ചും എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇവർ വഴി മുൻപും സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് എൻഐഎ കുരുതുന്നു. ഉന്നതരടക്കം നിരവധി പേരുമായി ഇയാൾക്ക് ബന്ധമുണ്ട്.

Also Read: ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല; മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം: ചെന്നിത്തല

അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരന്റെ കസ്റ്റംസ് രേഖപ്പെടുത്തിയ മൊഴിയുടെ പകർപ്പ് നാളെയോ മറ്റന്നാളോ കൊച്ചിയിൽ എത്തിക്കും. ഐടി ഫെല്ലോ അരുൺ ബാലചന്ദ്രന്റെ ചോദ്യം ചെയ്യലും ഈ ആഴച തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: പ്ലസ് ടു വിദ്യാർത്ഥിയായ മകനെ അച്ഛൻ കൊലപ്പെടുത്തി