LogoLoginKerala

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തും ഷംന കേസ് അന്വേഷണവും വഴിത്തിരിവിലേക്ക്‌ !

സിനിമാതാരം ഷംനകാസിമിനെ ബ്ലാക്ക് മെയില് ചെയ്ത് പണം തട്ടാന് ശ്രമിച്ച കേസ് വഴിത്തിരിവിൽ. യുഎഇ കോണ്സുലേറ്റ് ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസിലെ പ്രതിയുടെതാണ് നിര്ണായക വെളിപ്പെടുത്തല്. Also Read: സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല; മുഖ്യമന്ത്രി സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്ണം കടത്താന് ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വര്ണക്കടത്ത് കേസില് കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ വെളിപ്പെടുത്തല്. ഹംജത് അലിയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ ഉപയോഗിക്കാന് ശ്രമം നടന്നത്. നടന് ധര്മജന് ബോള്ഗാട്ടിയെയും നടി ഷംന കാസിമിനേയും ഉള്പ്പെടെയുള്ളവരെ നേരിട്ടു …
 

സിനിമാതാരം ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസ് വഴിത്തിരിവിൽ. യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെതാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

Also Read: സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല; മുഖ്യമന്ത്രി

സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ വെളിപ്പെടുത്തല്‍. ഹംജത് അലിയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ ഉപയോഗിക്കാന്‍ ശ്രമം നടന്നത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും നടി ഷംന കാസിമിനേയും ഉള്‍പ്പെടെയുള്ളവരെ നേരിട്ടു വിളിച്ചതായി ഹംജത് മൊഴി നല്‍കിയിട്ടുണ്ട്.

Also Read: സ്വര്‍ണക്കടത്ത്; കോഴിക്കോട് ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന

സിനിമാരംഗത്തുള്ളവരുടെ സഹായത്തോടെ ദുബായില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കാനാണ് സംഘം ശ്രമിച്ചത്. ഇതിനായി സ്‌റ്റേജ് ഷോകള്‍ക്കെത്തുന്ന പല താരങ്ങളെയും സമീപിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാന്‍ സിനിമാക്കാരുടെ വാഹനം ഉപയോഗപ്പെടുത്താനും ശ്രമങ്ങള്‍ നടന്നു.

Also Read: കാണാതായ യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി

സ്വര്‍ണക്കടത്തിന് വന്‍പ്രതിഫലമാണ് താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. ഷംന കാസിമില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ച കേസിലും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അന്‍വര്‍ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും വിളിച്ചതെന്നാണ് സൂചന. ഹംജത് അലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഈ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Also Read: മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ നോട്ടീസുമായി വി.ഡി.സതീശന്‍

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തും ഷംന കേസ് അന്വേഷണവും വഴിത്തിരിവിലേക്ക്‌ !