LogoLoginKerala

നയതന്ത്ര ചാനൽ സ്വർണക്കടത്ത്; ടെസ്റ്റ് ഡോസായി അയച്ചത് എമര്‍ജന്‍സി ലാമ്പും മിഠായിയും ഈന്തപ്പഴവും!

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സ്വർണം കടത്തുന്നതിന് മുൻപായി സ്വപ്ന സുരേഷിന്റെയും സംഘത്തിന്റെയും നേതൃത്വത്തില് ദുബായില് നിന്നും ടെസ്റ്റ് ഡോസായി നയതന്ത്ര ബാഗിൽ അയച്ചത് എമര്ജന്സി ലൈറ്റും മിഠായിയും ഈന്തപ്പഴവുമായിരുന്നുവെന്നാണ് ഇപ്പോള് പുറത്തു വരുന്ന റിപ്പോര്ട്ടുകൾ. ഈ ടെസ്റ്റ് ഡോസ് വിജയിച്ചതോടെ വന്തോതില് സ്വര്ണം എത്തിത്തുടങ്ങി. Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തും ഷംന കേസ് അന്വേഷണവും വഴിത്തിരിവിലേക്ക് ! കഴിഞ്ഞ വർഷം ജൂണിലായിരുന്നു നയതന്ത്ര പാഴ്സൽ സ്വർണം കടത്താൻ പറ്റിയതാണോയെന്നു പരിശോധിക്കാനുള്ള …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സ്വർണം കടത്തുന്നതിന് മുൻപായി സ്വപ്ന സുരേഷിന്റെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ദുബായില്‍ നിന്നും ടെസ്റ്റ് ഡോസായി നയതന്ത്ര ബാഗിൽ അയച്ചത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈന്തപ്പഴവുമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. ഈ ടെസ്റ്റ് ഡോസ് വിജയിച്ചതോടെ വന്‍തോതില്‍ സ്വര്‍ണം എത്തിത്തുടങ്ങി.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തും ഷംന കേസ് അന്വേഷണവും വഴിത്തിരിവിലേക്ക്‌ !

കഴിഞ്ഞ വർഷം ജൂണിലായിരുന്നു നയതന്ത്ര പാഴ്സൽ സ്വർണം കടത്താൻ പറ്റിയതാണോയെന്നു പരിശോധിക്കാനുള്ള ഈ പരീക്ഷണം. പരീക്ഷണം വിജയിച്ചതോടെ ആസൂത്രിതമായ ദീർഘകാല പദ്ധതിക്കാണു സംഘം തുടക്കമിട്ടത്. പിടിക്കപ്പെടുന്നതുവരെ കടത്തിയത്
ഏകദേശം 200 കിലോഗ്രാം സ്വർണം.

Also Read: സ്വര്‍ണക്കടത്ത്; കോഴിക്കോട് ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന

ജൂണിൽ തന്നെ 3.5 കിലോഗ്രാം സ്വർണം കടത്തി. പിന്നീട് 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ് ഷാഫിക്ക് 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വർണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിലുണ്ട്. ഏറ്റവും കൂടുതൽ സ്വർണം അയച്ച പാഴ്സലാണു കസ്റ്റംസ് പിടികൂടിയത്. ഇതടക്കം ലോക്ഡൗൺ കാലത്തയച്ച അവസാനത്തെ 3 പാഴ്സലുകളിലായി 70 കിലോ ആണു കടത്തിയത്. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വർണം ആണു കടത്തിയത്. എന്നാൽ ഈ മൊഴി കസ്റ്റംസ് പൂർണമായി വിശ്വസിച്ചിട്ടില്ല.

Also Read: കാണാതായ യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി

2014 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ 3.5 കിലോ സ്വർണം പിടികൂടിയ കേസിൽ കൂട്ടുപ്രതികളാണു കെ.ടി. റമീസും സന്ദീപ് നായരും. നയതന്ത്ര ചാനൽ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്. 2019 മേയിലാണ് ആസൂത്രണം ആരംഭിച്ചത്. സന്ദീപും സരിത്തും നേരത്തെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. സരിത് വഴിയാണു സ്വപ്നയെ പരിചയപ്പെടുന്നത്. സ്വപ്നയുടെ കോൺസുലേറ്റ് ബന്ധങ്ങൾ സംഘം ദുരുപയോഗിച്ചു. റമീസ് വഴി ജലാൽ മുഹമ്മിലേക്കും ജലാൽ വഴി ദുബായിലുള്ള ഫൈസൽ ഫരീദിലേക്കും എത്തി. തലസ്ഥാനത്തെ ഫ്ലാറ്റുകളിലും ഹോട്ടൽ മുറികളിലുമാണു ആലോചനകൾ നടന്നത്.

Also Read: ഫൈസൽ ഫരീദിനെ നാടുകടത്താൻ യു.എ.ഇ

‌സ്വർണക്കടത്തിൽ സഹായിക്കുന്നതിനു പതിനായിരങ്ങളിൽ തുടങ്ങിയ പ്രതിഫലം 4/5 ലക്ഷത്തിൽ എത്തി നിൽക്കുന്നതായാണു സരിത്തിന്റെ മൊഴി. തനിക്കും സ്വപ്നയ്ക്കുമായി ഏറ്റവുമൊടുവിൽ വാഗ്ദാനം ചെയ്യപ്പെട്ടത് 10 ലക്ഷം രൂപയാണെന്നും സരിത് മൊഴിനൽകി. റമീസ്, ജലാൽ മുഹമ്മദ്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവരുടെ പ്രതിഫലമെത്രയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Also Read: തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം; അരുണ്‍ ബാലചന്ദ്രന്‍