LogoLoginKerala

രഹ്‌ന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐടി, ബാലനീതി വകുപ്പുകൾ പ്രകാരം കേസ്

നഗ്നശരീരത്തിൽ സ്വന്തം കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരം അന്വേഷണം മുന്നേറുകയാണെന്നു പൊലീസ്. Also Read: ഫൈസൽ ഫരീദിനെ പൂട്ടാൻ ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ ഉൾപ്പെട്ട ഡിവിഡി കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ജാമ്യഹർജിയെ എതിർത്താണ് എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ വിശദീകരണം. Also Read: എസ്എൻ കോളജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളി നടേശനെ വീണ്ടും …
 

നഗ്നശരീരത്തിൽ സ്വന്തം കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ആക്റ്റിവിസ്റ്റ് രഹ്‌ന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരം അന്വേഷണം മുന്നേറുകയാണെന്നു പൊലീസ്.

Also Read: ഫൈസൽ ഫരീദിനെ പൂട്ടാൻ ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ്

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ ഉൾപ്പെട്ട ഡിവിഡി കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ജാമ്യഹർജിയെ എതിർത്താണ് എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ വിശദീകരണം.

Also Read: എസ്എൻ കോളജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളി നടേശനെ വീണ്ടും ചെയ്യാൻ ക്രൈംബ്രാഞ്ച്

യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികൾ ഉൾപ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു.

Also Read: പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്

ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാൻഡ്, പെയ്ന്റ് മിക്സിങ് സ്റ്റാൻഡ്, കളർ ബോട്ടിൽ, ബ്രഷ്, മൊബൈൽ ഫോൺ തുടങ്ങിയവ രഹ്‌ന ഫാത്തിമയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ലാപ്ടോപ്പും മൊബൈൽ ഫോണും തൃപ്പൂണിത്തുറയിലെ റീജനൽ സൈബർ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫോൺ കോളുകളുടെയും ചാനൽ അക്കൗണ്ട് റജിസ്ട്രേഷന്റെയും വിഡിയോ അപ്‌ലോഡ് ചെയ്തതിന്റെയും വിവരങ്ങൾ ശേഖരിക്കും. ഈ വിഷയത്തിൽ തിരുവല്ല സ്വദേശി അരുൺ പ്രകാശ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസും രഹ്‌നക്കെതിരെ കേസെടുത്തിട്ടുണ്ട്.

Also Read: നയതന്ത്ര ചാനൽ സ്വർണക്കടത്ത്; ടെസ്റ്റ് ഡോസായി അയച്ചത് എമര്‍ജന്‍സി ലാമ്പും മിഠായിയും ഈന്തപ്പഴവും!