LogoLoginKerala

ഫൈസൽ ഫരീദിനെ പൂട്ടാൻ ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ്

ഫൈസൽ ഫരീദിനായി ഇന്റർപോൾ വഴി ലുക്കൗട്ട് നോട്ടിസ്. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന ഫൈസലിന്റെ വീട്ടിൽ നിന്ന് എൻഐഎക്ക് ലഭിച്ചത് നിരവധി ബാങ്ക് പാസ് ബുക്കുകളാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ പരിശോധിക്കും. Also Read: നയതന്ത്ര ചാനൽ സ്വർണക്കടത്ത്; ടെസ്റ്റ് ഡോസായി അയച്ചത് എമര്ജന്സി ലാമ്പും മിഠായിയും ഈന്തപ്പഴവും! അതേസമയം, കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. റാക്കറ്റ് വഴി …
 

ഫൈസൽ ഫരീദിനായി ഇന്റർപോൾ വഴി ലുക്കൗട്ട് നോട്ടിസ്. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന ഫൈസലിന്റെ വീട്ടിൽ നിന്ന് എൻഐഎക്ക് ലഭിച്ചത് നിരവധി ബാങ്ക് പാസ് ബുക്കുകളാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ പരിശോധിക്കും.

Also Read: നയതന്ത്ര ചാനൽ സ്വർണക്കടത്ത്; ടെസ്റ്റ് ഡോസായി അയച്ചത് എമര്‍ജന്‍സി ലാമ്പും മിഠായിയും ഈന്തപ്പഴവും!

അതേസമയം, കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. റാക്കറ്റ് വഴി പണം മുൻകൂർ നൽകി ഇയാളാണ് സ്വർണം വരുത്തിയതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഹൈദരാബാദ് ഹവാല ശൃംഖലയ്ക്ക് ബന്ധമുണ്ടെന്നും എൻഐഎ പറയുന്നു. സ്വർണം വാങ്ങാൻ പണമയച്ചത് ഹൈദരാബാദ് ആസ്ഥാനമായ ശൃംഖല വഴിയാണെന്നാണ് കണ്ടെത്തൽ.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തും ഷംന കേസ് അന്വേഷണവും വഴിത്തിരിവിലേക്ക്‌ !

അറസ്റ്റിലായവരിൽ മൂന്ന് പേർക്ക് കേന്ദ്ര ഇന്റലിജൻസ് നിരീക്ഷണത്തിലുള്ള ഒരു സംഘടനയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. സംഘടനയ്ക്ക് ഇവർ വഴി സാമ്പത്തിക സഹായമെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഒരു ജ്വല്ലറി ഉടമ, മറ്റ് രണ്ട് പേർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പിരോഗമിക്കുന്നത്. ഇവരെയും എൻഐഎ ചോദ്യം ചെയ്യും.

Also Read: ഫൈസൽ ഫരീദിനെ നാടുകടത്താൻ യു.എ.ഇ