LogoLoginKerala

കേരളത്തിൽ ഇന്ന് 593 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 364 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 593 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തില് അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 116 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്ത്തകര്, 1 ഡി.എസ്.സി ജവാന്, 1 ഫയര്ഫോഴ്സ് ജീവനക്കാരന് എന്നിവര്ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ട് മരണം റിപ്പോര്ട്ട് ചെയ്തു. 204 പേരാണ് …
 

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ‌രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. 204 പേരാണ് രോഗമുക്തി നേടിയത്.

തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂര്‍ 39, കാസര്‍കോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.