LogoLoginKerala

മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ നോട്ടീസുമായി വി.ഡി.സതീശന്‍

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കി പ്രതിപക്ഷം. മന്ത്രിസഭയ്ക്കെതിരെ നിയമസഭയിൽ അവിശ്വാസം കൊണ്ടു വരാൻ വി ഡി സതീശൻ എം എൽ എ നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി. അടുത്ത 27ന് സഭ ചേരുമ്പോൾ പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നാണ് ആവശ്യം. Also Read: ഫൈസൽ ഫരീദിനെ നാടുകടത്താൻ യു.എ.ഇ സ്പീക്കർക്കെതിരെയും പ്രമേയത്തിന് പ്രതിപക്ഷം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ധനബിൽ പാസാക്കാനാണ് 27ന് നിയമസഭ ചേരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമരങ്ങൾ ഹൈക്കോടതി വിലക്കിയതിനാൽ സഭയ്ക്കുള്ളിൽ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കി പ്രതിപക്ഷം. മന്ത്രിസഭയ്ക്കെതിരെ നിയമസഭയിൽ അവിശ്വാസം കൊണ്ടു വരാൻ വി ഡി സതീശൻ എം എൽ എ നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി. അടുത്ത 27ന് സഭ ചേരുമ്പോൾ പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നാണ് ആവശ്യം.

Also Read: ഫൈസൽ ഫരീദിനെ നാടുകടത്താൻ യു.എ.ഇ

സ്പീക്കർക്കെതിരെയും പ്രമേയത്തിന് പ്രതിപക്ഷം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ധനബിൽ പാസാക്കാനാണ് 27ന് നിയമസഭ ചേരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമരങ്ങൾ ഹൈക്കോടതി വിലക്കിയതിനാൽ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: എം.ശിവശങ്കറിന് സസ്പെന്‍ഷന്‍