LogoLoginKerala

യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല

ഡിപോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തിലെ വിവാദങ്ങള്ക്കിടെ യു.എ.ഇ കോണ്സുലേറ്റ് അറ്റാഷെയുടെ ഗണ്മാനെ കാണാനില്ലെന്ന് പരാതി. എആര് ക്യാമ്പിലെ പൊലീസുകാരനായ ജയ് ഘോഷിനെയാണ് കാണാതായത്. ജയ്ഘോഷിനെ വ്യാഴാഴ്ച മുതല് കാണാനില്ലെന്നു കാട്ടി ബന്ധുക്കള് തുമ്പ സ്റ്റേഷനില് പരാതി നല്കി. Also Read: ഫൈസല് ഫരീദിന്റെ പാസ്പോര്ട്ട് ഇന്ത്യ റദ്ദാക്കി; യാത്രാവിലക്ക് ഏര്പ്പെടുത്തി യു.എ.ഇ സ്വര്ണം പിടികൂടിയ ദിവസം ജയ്ഘോഷിനെ കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഫോണില് വിളിച്ചിരുന്നു. ഈ സാഹചര്യത്തില് ഘോഷിനെ കേന്ദ്ര അന്വേഷണ ഏജന്സികള് കസ്റ്റഡിയെടുത്തിരിക്കാമെന്ന സംശയമാണ് ബന്ധുക്കള്ക്കുള്ളത്. സ്വർണം …
 

ഡിപോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തിലെ വിവാദങ്ങള്‍ക്കിടെ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ് ഘോഷിനെയാണ് കാണാതായത്. ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തുമ്പ സ്റ്റേഷനില്‍ പരാതി നല്‍കി.

Also Read: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ

സ്വര്‍ണം പിടികൂടിയ ദിവസം ജയ്ഘോഷിനെ കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഫോണില്‍ വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഘോഷിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയെടുത്തിരിക്കാമെന്ന സംശയമാണ് ബന്ധുക്കള്‍ക്കുള്ളത്. സ്വർണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന സുരേഷ് ജയഘോഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു

Also Read: തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം; അരുണ്‍ ബാലചന്ദ്രന്‍

ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പൊലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Also Read: സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല; മുഖ്യമന്ത്രി

വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ജയ്ഘോഷ് വ്യാഴാഴ്ച വൈകിട്ടോടെ ഭാര്യയെയും മക്കളെയും കരിമണലിലെ കുടുംബ വീട്ടിലാക്കിയിരുന്നു. കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ മടക്കി ഏല്‍പ്പിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read: ഡൽഹി വഴി ദുബായ്; അറ്റാഷെ ഇന്ത്യ വിട്ടു