LogoLoginKerala

എം.ശിവശങ്കറിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള് ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന് സെക്രട്ടറി എം.ശിവശങ്കറിന് സസ്പെൻഷൻ. സര്ക്കാര് പ്രഖ്യാപിച്ച അന്വേഷണത്തില് ചീഫ് സെക്രട്ടറി റിപ്പോര്ട്ട് സമര്പ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. സര്വീസ്ചട്ടങ്ങള് ലംഘിച്ചു, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ബന്ധങ്ങളില് വേണ്ട ജാഗ്രത പുലര്ത്തിയില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്ട്ടില് പരാമർശിച്ചിട്ടുള്ളത്. Also Read: യു.എ.ഇ കോണ്സുലേറ്റ് അറ്റാഷെയുടെ ഗണ്മാനെ കാണാനില്ല പ്രതിപക്ഷത്തിന് പിന്നാലെ എം.ശിവശങ്കറിനെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യവുമായി സിപിഐയും രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി.എസ്.സുനില് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിന് സസ്‌പെൻഷൻ. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. സര്‍വീസ്ചട്ടങ്ങള്‍ ലംഘിച്ചു, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ബന്ധങ്ങളില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുള്ളത്.

Also Read: യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല

പ്രതിപക്ഷത്തിന് പിന്നാലെ എം.ശിവശങ്കറിനെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യവുമായി സിപിഐയും രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി.എസ്.സുനില്‍ കുമാറും മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണ് നിലപാട് അറിയിച്ചത്. ശിവശങ്കറിനെ സസ്പെന്‍ഡുചെയ്യാതെ മുന്നോട്ടുപോകുന്നത് നാണക്കേടാണെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

Also Read: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ