LogoLoginKerala

ഫൈസൽ ഫരീദിനെ നാടുകടത്താൻ യു.എ.ഇ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഇയാളെ യുഎഇ നാടുകടത്തിയേക്കും. യുഎഇയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് രക്ഷപെടാതിരിക്കാൻ ഫൈസലിന് യാത്രാവിലക്കും ഏർപ്പെടുത്തി. Also Read: എം.ശിവശങ്കറിന് സസ്പെന്ഷന് പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഫൈസൽ ഫരീദിന്റെ യുഎഇയിലെ വീസയും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിയമപരമായി ഇനി ഫൈസലിന് യുഎഇയിൽ തുടരാനാകില്ല. ഇന്ത്യയിൽ അന്വേഷണം തുടരുന്ന കേസിലെ പ്രതിയാണെന്നതിനാൽ നടപടിക്രമങ്ങൾ പാലിച്ച് യുഎഇ നാടുകടത്തിയേക്കുമെന്നാണ് വ്യക്തമാകുന്നത്. പാസ്പോർട്ട് റദ്ദാക്കിയ വിവരം ഇന്ത്യൻ കോൺസുലേറ്റ് ദുബായ് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ
പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഇയാളെ യുഎഇ നാടുകടത്തിയേക്കും. യുഎഇയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് രക്ഷപെടാതിരിക്കാൻ ഫൈസലിന് യാത്രാവിലക്കും ഏർപ്പെടുത്തി.

Also Read: എം.ശിവശങ്കറിന് സസ്പെന്‍ഷന്‍

പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഫൈസൽ ഫരീദിന്റെ യുഎഇയിലെ വീസയും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിയമപരമായി ഇനി ഫൈസലിന് യുഎഇയിൽ തുടരാനാകില്ല. ഇന്ത്യയിൽ അന്വേഷണം തുടരുന്ന കേസിലെ പ്രതിയാണെന്നതിനാൽ നടപടിക്രമങ്ങൾ പാലിച്ച് യുഎഇ നാടുകടത്തിയേക്കുമെന്നാണ് വ്യക്തമാകുന്നത്. പാസ്പോർട്ട് റദ്ദാക്കിയ വിവരം ഇന്ത്യൻ കോൺസുലേറ്റ് ദുബായ് അധികൃതരെ അറിയിക്കും. ഇതനുസരിച്ച് ഫൈസലിനെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്താവളം വഴി നാടുകടത്തും.

Also Read: യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല

കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയുള്ളതിനാൽ മറ്റുതടസങ്ങളില്ലാതെ ഫൈസലിനെ ഇന്ത്യയിലെത്തിക്കാം. യുഎഇയുടെ സീൽ, ലോഗോ എന്നിവ വ്യാജമായി നിർമിച്ചെന്ന പരാതിയുള്ളതിനാൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. യൂറോപ്പിലേക്കോ മറ്റോ രക്ഷപെടാൻ സാധ്യതയുള്ളതിനാൽ ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഞായറാഴ്ച രാത്രിവരെ മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടെത്തിയ ഫൈസൽ അതിന്ശേഷം ഫോൺ വിളികൾ ഒഴിവാക്കുകയാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നതായാണ് വിവരം. ഇന്ത്യയിൽ നിന്നുള്ള അന്വേഷണസംഘത്തിനും ഞായറാഴ്ചയ്ക്കു ശേഷം ഫൈസലിനെ ഫോണിൽ ബന്ധപ്പെടാനായിട്ടില്ല.

Also Read: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ