
സിനിമയിലെത്തിയ പത്താം വാർഷികം പ്രമാണിച്ച് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നിവിൻ പോളി. ‘ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല’ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിവിൻ പോളി പുറത്ത് വിട്ടത്.
നവാഗതനായ റോണി മാനുവൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല’ നിവിന്റെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്നു. അനീഷ് രാജശേഖരന്റേതാണ് തിരക്കഥ. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിക്കുന്നു. രവി മാത്യൂ പ്രൊഡക്ഷൻസ് സഹനിർമ്മാതാവാകുന്നു.
Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം