LogoLoginKerala

കാണാതായ യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി

യുഎഇ കോണ്സുലേറ്റ് ഗണ്മാന് ജയ്ഘോഷിനെ കണ്ടെത്തി. വീടിനു സമീപത്ത് നിന്ന് കൈ മുറിവേറ്റ നിലയില് ആയിരുന്നു ജയ്ഘോഷിനെ കണ്ടെത്തിയത്. ബൈക്കില് പോയ നാട്ടുകാരനാണ് റോഡരികില്നിന്നു ജയ്ഘോഷിനെ കണ്ടെത്തിയത്. ഇതേതുടര്ന്ന്, ജയ്ഘോഷിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മുതലാണ് ഇയാളെ കാണാതായത്. Also Read: യു.എ.ഇ കോണ്സുലേറ്റ് അറ്റാഷെയുടെ ഗണ്മാനെ കാണാനില്ല താന് തെറ്റ് ചെയ്തിട്ടില്ലെന്നും തനിക്ക് സ്വര്ണ്ണക്കടത്തില് പങ്കില്ലെന്നും’ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ജയ്ഘോഷ് മാധ്യമങ്ങളോടു പറഞ്ഞു. വീടിന് അടുത്ത് കാടുള്ള സ്ഥലത്തുനിന്നാണ് ജയ്ഘോഷിനെ കണ്ടെത്തിയത്. ഇന്നലെ ഈ …
 

യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. വീടിനു സമീപത്ത് നിന്ന് കൈ മുറിവേറ്റ നിലയില്‍ ആയിരുന്നു ജയ്‌ഘോഷിനെ കണ്ടെത്തിയത്. ബൈക്കില്‍ പോയ നാട്ടുകാരനാണ് റോഡരികില്‍നിന്നു ജയ്‌ഘോഷിനെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന്, ജയ്‌ഘോഷിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മുതലാണ് ഇയാളെ കാണാതായത്.

Also Read: യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തനിക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നും’ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ജയ്‌ഘോഷ് മാധ്യമങ്ങളോടു പറഞ്ഞു. വീടിന് അടുത്ത് കാടുള്ള സ്ഥലത്തുനിന്നാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ഇന്നലെ ഈ ഭാഗത്ത് തെരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച മുതല്‍ ജയ്‌ഘോഷിനെ കാണിനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. എആര്‍ ക്യാമ്പിലെ പോലീസുകാരനാണ് ജയ്‌ഘോഷ്. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും കൂടെ താമിസിച്ചിരുന്ന ജയ്‌ഘോഷ് വ്യാഴാഴ്ച വൈകീട്ട് കുടുംബത്തെ കരിമണലിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. മാത്രമല്ല, അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പിച്ചിരുന്നു.

Also Read: മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ നോട്ടീസുമായി വി.ഡി.സതീശന്‍