LogoLoginKerala

ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ വയറ്റില്‍ കത്രിക മറന്നുവച്ചു

തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് മേയ് മാസം മുഴ മാറ്റല് ശസ്ത്രക്രിയയ്ക്കു വിധേയനായ ഓട്ടോ ഡ്രൈവര് കണിമംഗലം മാളിയേക്കല് ജോസഫ് പോളിന്റെ (55) വയറിനകത്താണു കത്രിക അകപ്പെട്ടത്. സംഭവം അറിഞ്ഞതോടെ, ഡോക്ടര്മാര്ക്കെതിരെ പൊലീസില് പരാതി നല്കി. Also Read: ഫൈസൽ ഫരീദിനെ നാടുകടത്താൻ യു.എ.ഇ 20 ദിവസം രോഗി വാര്ഡില് കഴിഞ്ഞിട്ടും കൈപ്പിഴ ഡോക്ടര്മാര് തിരിച്ചറിഞ്ഞില്ല. ഡിസ്ചാര്ജ് ചെയ്തു തുടര് ചികിത്സയ്ക്ക് എത്തിയപ്പോഴാണു ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്ന്നു വിവരം മറച്ചു വച്ച് രോഗിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കാന് ശ്രമിച്ചെങ്കിലും സംശയം …
 

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മേയ് മാസം മുഴ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഓട്ടോ ഡ്രൈവര്‍ കണിമംഗലം മാളിയേക്കല്‍ ജോസഫ് പോളിന്റെ (55) വയറിനകത്താണു കത്രിക അകപ്പെട്ടത്. സംഭവം അറിഞ്ഞതോടെ, ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

Also Read: ഫൈസൽ ഫരീദിനെ നാടുകടത്താൻ യു.എ.ഇ

20 ദിവസം രോഗി വാര്‍ഡില്‍ കഴിഞ്ഞിട്ടും കൈപ്പിഴ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞില്ല. ഡിസ്ചാര്‍ജ് ചെയ്തു തുടര്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണു ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്നു വിവരം മറച്ചു വച്ച് രോഗിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കള്‍ സ്വകാര്യ ലാബില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണു കത്രിക കണ്ടത്. തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ച് കത്രിക പുറത്തെടുത്തു.

Also Read: എം.ശിവശങ്കറിന് സസ്പെന്‍ഷന്‍

ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രോഗി തൃശൂര്‍ സിറ്റി അസി. പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. ശസ്ത്രക്രിയ നടത്തിയത് 4 ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം ആണെന്നും പിഴവ് പരിശോധിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ പ്രതികരിച്ചു.

Also Read: യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല