LogoLoginKerala

സ്വര്‍ണക്കടത്ത്; കോഴിക്കോട് ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോടെ ജ്വല്ലറിയിൽ പരിശോധന നടത്തിയ കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുക്കുന്നു. അരക്കിണറിലെ ഹെസ്സ ഗോൾഡ്&ഡയമണ്ട്സ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തുന്നത്. കള്ളക്കടത്ത് സ്വർണം ഇവിടേക്ക് എത്തിയെന്നും രാവിലെ മുതൽ തുടങ്ങിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടതെന്നും കസ്റ്റംസ് മാധ്യമങ്ങളോട് പ്രതികരിച്ചു. Also Read: കാണാതായ യുഎഇ കോണ്സുലേറ്റ് ഗണ്മാന് ജയ്ഘോഷിനെ കണ്ടെത്തി ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് സംഘം തൂക്കി കണക്ക് തിട്ടപ്പെടുത്തി പിടിച്ചെടുക്കുകയാണ്. അനധികൃതമായി സൂക്ഷിച്ച സ്വർണ്ണമാണ് പിടിച്ചെടുക്കുന്നത്. നേരത്തെയും കോഴിക്കോട് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോടെ ജ്വല്ലറിയിൽ പരിശോധന നടത്തിയ കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുക്കുന്നു. അരക്കിണറിലെ ഹെസ്സ ഗോൾഡ്&ഡയമണ്ട്സ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തുന്നത്. കള്ളക്കടത്ത് സ്വർണം ഇവിടേക്ക് എത്തിയെന്നും രാവിലെ മുതൽ തുടങ്ങിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടതെന്നും കസ്റ്റംസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: കാണാതായ യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി

ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് സംഘം തൂക്കി കണക്ക് തിട്ടപ്പെടുത്തി പിടിച്ചെടുക്കുകയാണ്. അനധികൃതമായി സൂക്ഷിച്ച സ്വർണ്ണമാണ് പിടിച്ചെടുക്കുന്നത്. നേരത്തെയും കോഴിക്കോട് ജില്ലയുടെ കൊടുവള്ളിയടക്കമുള്ള പലഭാഗത്തും സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ആളുകളുണ്ടെന്ന ആരോപണമുയർന്നിരുന്നു.

Also Read: യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല