LogoLoginKerala

സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല; മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്നു പാർട്ടി നേതൃത്വത്തിന് ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ഉന്നത നേതൃത്വത്തോടാണ് മുഖ്യമന്ത്രി വസ്തുതകൾ വിശദീകരിച്ചത്. ശിവശങ്കറിനപ്പുറം തന്റെ ഓഫീസിലേക്ക് കേസന്വേഷണം എത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. മാത്രമല്ല, കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോയാൽ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. Also Read: ഡൽഹി വഴി ദുബായ്; അറ്റാഷെ ഇന്ത്യ വിട്ടു സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരേ തെളിവുകൾ ഒന്നൊന്നായി പുറത്തു വന്നപ്പോൾ ആദ്യം മുഖ്യമന്ത്രിയും സർക്കാരും അക്ഷരാർത്ഥത്തിൽ ഞെട്ടി. ചില …
 

സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്നു പാർട്ടി നേതൃത്വത്തിന് ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ഉന്നത നേതൃത്വത്തോടാണ് മുഖ്യമന്ത്രി വസ്തുതകൾ വിശദീകരിച്ചത്. ശിവശങ്കറിനപ്പുറം തന്റെ ഓഫീസിലേക്ക് കേസന്വേഷണം എത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. മാത്രമല്ല, കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോയാൽ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.

Also Read: ഡൽഹി വഴി ദുബായ്; അറ്റാഷെ ഇന്ത്യ വിട്ടു

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരേ തെളിവുകൾ ഒന്നൊന്നായി പുറത്തു വന്നപ്പോൾ ആദ്യം മുഖ്യമന്ത്രിയും സർക്കാരും അക്ഷരാർത്ഥത്തിൽ ഞെട്ടി. ചില പേരുകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം ആരോപണങ്ങളുമായെത്തിയപ്പോൾ ഭരണപക്ഷത്ത് ആശങ്ക പടരുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശത്തിൽ വിശദമായ പരിശോധന നടന്നു. പൊലീസിന്റെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. ഇതിനൊടുവിലാണ് മുഖ്യമന്ത്രിക്ക് ആശ്വാസം പകരുന്ന വിവരങ്ങൾ ലഭിച്ചത്.

Also Read: സന്ദീപിന്റെ ബാഗിൽ വിദേശകറൻസിയും ലാപ്ടോപ്പും

ശിവശങ്കറിന്റെ ഇടപെടലുകൾ സംശയകരമാണ്. സ്വർണക്കടത്തു കേസിൽ ശിവശങ്കർ പ്രതിചേർക്കപ്പെടാനുള്ള സാധ്യതയും വലുതാണെന്ന് സർക്കാർ മനസ്സിലാക്കുന്നു. അങ്ങനെ വന്നാൽ അപ്പോൾത്തന്നെ ശിവശങ്കറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ശിവശങ്കറിനപ്പുറം ഓഫീസിലേക്കോ പാർട്ടി നേതൃത്വത്തിലേക്കോ കേസ് അന്വേഷണം എത്തില്ലെന്ന് ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി. അതാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ അദ്ദേഹം പ്രകടിപ്പിച്ച ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.

Also Read: ദുബായിൽ സ്വർണം സംഘടിപ്പിക്കുന്നതും പാക്ക് ചെയ്യുന്നതും ഫൈസൽ ഫരീദ്

പാർട്ടിയെയും മുഖ്യമന്ത്രി കാര്യങ്ങൾ ബോധ്യപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞദിവസം എകെജി സെൻററിൽ മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മറ്റു ചില മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആ യോഗത്തിലാണ് ചില നിർണായക രേഖകളുടെ പിൻബലത്തിൽ കേസിന്റെ വസ്തുതകൾ മുഖ്യമന്ത്രി വിശദീകരിച്ചത്. അതിന്റെ ആശ്വാസത്തിലാണ് സിപിഎം നേതൃത്വം. എങ്കിലും അധികം വൈകാതെ ഭരണതലത്തിൽ മുഖം മിനുക്കൽ നടപടികളുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില തലകൾ ഉരുളും. ക്ഷേമവികസന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനും തീരുമാനമുണ്ട്.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്; സ്വപ്‌ന സുരേഷിന്റെ കമ്മീഷൻ ഏഴ് ലക്ഷം