LogoLoginKerala

തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം; അരുണ്‍ ബാലചന്ദ്രന്‍

തന്നെ കുടുക്കി എം.ശിവശങ്കറിനെ രക്ഷിക്കാന് ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മുന് ഐടി ഫെലോ അരുണ് ബാലചന്ദ്രന്. എന്ഐഎയ്ക്കും കസ്റ്റംസിനും അരുണ് പരാതി നല്കി. ഐടി വകുപ്പില് വരും മുമ്പേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ട്. സ്വപ്നയ്ക്ക് കാര് കുറഞ്ഞവിലയില് വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ് പറഞ്ഞു. Also Read: സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല; മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര് സര്വീസ് ചട്ടം ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറിതല അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്. …
 

തന്നെ കുടുക്കി എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. എന്‍ഐഎയ്ക്കും കസ്റ്റംസിനും അരുണ്‍ പരാതി നല്‍കി. ഐടി വകുപ്പില്‍ വരും മുമ്പേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ട്. സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ്‍ പറഞ്ഞു.

Also Read: സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല; മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറിതല അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്തുകേസ് പ്രതികളുമായുള്ള ബന്ധത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവിറങ്ങും. ശിവശങ്കര്‍ അറസ്റ്റിലായേക്കുമെന്ന സൂചനയ്ക്കിടയിലാണ് ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

Also Read: ഡൽഹി വഴി ദുബായ്; അറ്റാഷെ ഇന്ത്യ വിട്ടു

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിനായി നടന്നത് വൻ ധനസമാഹരണം. ക്രൗഡ്ഫണ്ടിങ് മാതൃകയിൽ 9 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്. കേരളത്തിലെ ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചും കസ്റ്റംസ് അന്വേഷണം വിപുലമായതോടെ ഇന്ന് രണ്ടുപേർകൂടി അറസ്റ്റിലായി

Also Read: ദുബായിൽ സ്വർണം സംഘടിപ്പിക്കുന്നതും പാക്ക് ചെയ്യുന്നതും ഫൈസൽ ഫരീദ്

നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം സന്ദീപ് നായർ ആയിരുന്നു. ഇതിനായി കെ.ടി.റമീസിനെയും കൂടെ ചേർത്തു. കേരളത്തിലെ വിവിധ ഹവാല സംഘങ്ങളുമായി ബന്ധമുള്ള റമീസ് സ്വർണക്കടത്തിനുള്ള പണം സമാഹരിക്കാൻ മൂവാറ്റുപുഴക്കാരൻ ജലാലിനെ പറഞ്ഞേൽപ്പിച്ചു. അങ്ങനെ ജലാലാണ് പലയിടങ്ങളിലായുള്ള ആളുകളെ കടത്തിലേക്ക് ചേർത്തത്.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്; സ്വപ്‌ന സുരേഷിന്റെ കമ്മീഷൻ ഏഴ് ലക്ഷം

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് സുരക്ഷിതമാണെന്നും ഒരു കാരണവശാലും പിടിക്കപെടില്ലെന്നുമുള്ള പ്രതീക്ഷയിൽ പലരും ജലാലിന് പണം നൽകി. ഇന്നലെ അറസ്റ്റിലായ മുഹമ്മദ്‌ ഷാഫിയും ഹജ്ദ് അലിയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും ഒടുവിൽ 30 കിലോ സ്വർണം കടത്താൻ മാത്രം 9 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്. അതും കള്ളപണം. ഇത്‌ ഹവാല വഴി ദുബായിൽ എത്തിച്ചായിരുന്നു സ്വർണം കടത്തിയത്.