Other News

ഇന്ന് കര്‍ക്കടകം ഒന്ന്; രാമായണശീലുകള്‍ നിറയുന്ന സന്ധ്യകൾക്ക് തുടക്കം

കര്‍ക്കടക മാസം പിറന്നു. പൊന്നിൻ ചിങ്ങത്തിന് മുൻപായി കോവിഡ് മഹാമാരി പിന്മാറുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കർക്കടകമാസത്തെ ദുര്‍ഘടമാക്കും. അങ്ങനെയാണ് കര്‍ക്കടകത്തെ പഞ്ഞമാസം, കള്ളകര്‍ക്കടകം എന്നെല്ലാം വിശേഷിപ്പിക്കുന്നത്. ഈ വർഷം കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് കർക്കടകത്തിന്റെ വരവ് എന്ന അവസ്ഥ കൂടിയുണ്ട്.

Also Read: സ്വപ്ന സുരേഷിന് ഫ്ലാറ്റ് എടുത്തുനൽകാൻ നിർദ്ദേശം നൽകിയത് എം ശിവശങ്കർ

വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ മാസം കൂടിയാണ് കര്‍ക്കടകം. മനുഷ്യ ശരീരത്തിൽ ദഹനപ്രക്രിയ കുറവുള്ള മാസമാണിത്. ആയതിനാൽ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുക. കർക്കടകത്തിൽ എണ്ണതേച്ചുള്ള രണ്ട് നേരത്തെ കുളി വളരെ പ്രാധാന്യമേറിയതാണ്. അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിക്കുക. നിങ്ങൾക്ക് കഴിയുന്ന ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും ഫലപ്രദമാണ്. കര്‍ക്കടക കഞ്ഞി, കര്‍ക്കടക കുളി, കര്‍ക്കടക സുഖചികിത്സ തുടങ്ങിയവ വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്കു വേണ്ടി ഊര്‍ജം ആവാഹിക്കാനുള്ള ദിനചര്യകളാണ്. താള്, തകര, മത്തൻ, കുമ്പളം, ചേന, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നീ പത്തിലക്കറികള്‍ കര്‍ക്കടത്തിൽ കൂട്ടണമെന്നും പറയുന്നു.

Also Read: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട

ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം. ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ രാമനാമങ്ങള്‍ ചൊല്ലുന്നത് നല്ല ഫലങ്ങള്‍ നേടിത്തരും. കര്‍ക്കടക മാസത്തിൽ ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ നിത്യവും രണ്ട് മുതൽ ഏഴ് വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ദീപം തെളിയിച്ച് വടക്കോട്ട് ഇരുന്ന് രാമായണ പാരായണം നടത്തുക. ആയുർവേദ വിധിപ്രകാരം കർക്കടക മാസം ഔഷധസേവ നടത്തുന്നത് ഉത്തമമാണ്. എണ്ണതേച്ചുള്ള കുളി, കര്‍ക്കടക കഞ്ഞി തുടങ്ങിയവ അസ്വസ്ഥതകള്‍ നീക്കാൻ സഹായിക്കുന്നു.

Also Read: കൊട്ടിയൂർ പീഡനക്കേസ്; പെൺകുട്ടിയെ വിവാഹം കഴിക്കാൻ റോബിന്‍ വടക്കുംചേരി

ക‍ര്‍ക്കടത്തിലെ 30 ദിവസങ്ങളിൽ പലവിധ പൂജകള്‍ വീടുകളിലും ക്ഷേത്രങ്ങളിലും നടത്താറുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഗണപതിഹോമവും ഭഗവതി സേവയും. കര്‍ക്കടകത്തിന്റെ അവസാനം ചിങ്ങ സംക്രമ ദിനത്തില്‍ പഴയ തറവാടുകളില്‍ ഐശ്വര്യ ദേവതയെ വരവേല്‍ക്കാന്‍ വീടിന്റെ വാതില്‍പ്പടികള്‍ കഴുകി വൃത്തിയാക്കി ഭസ്മക്കുറി വരച്ച് ചീവോതിപ്പൂവിടും. പടിഞ്ഞാറ്റയില്‍ തൂക്കുവിളക്ക് കത്തിച്ച് ഓട്ടുകിണ്ടിയില്‍ തെളിനീര്‍ നിറച്ചുവെച്ച് തറയില്‍ ചീവോതിപ്പൂവിടും. ‘ശീപോതിക്ക് വെക്കല്‍’ എന്നാണ് ഈ ആചാരത്തിന് പറയുക.

Also Read: മൊഴികളിൽ വൈരുദ്ധ്യം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

എല്ലാ ഹൈന്ദവ വീടുകളിലും കര്‍ക്കടക നാളുകളിൽ രാമായണ പാരായണം നടത്തിവരുന്നുണ്ട്. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ രാമായണം നൽകുന്നത്. എല്ലാ പാപങ്ങള്‍ക്കും പരിഹാരമായാണ് രാമായണ പാരായണം ആചാര്യന്മാര്‍ ഉപദേശിക്കുന്നത്. ക‍ര്‍ക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

Also Read: തെളിവുകൾ ഉന്നതരിലേക്കോ? നിർണായക വിവരങ്ങൾ അടങ്ങിയ സന്ദീപിന്റെ ബാഗ് ഇന്ന് തുറക്കും

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum