LogoLoginKerala

സുശാന്ത് സിംഗിന്റെ മരണം; സിബിഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായം തേടി റിയ ചക്രവര്‍ത്തി

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യാകേസ് സിബിഐ അന്വേഷിക്കണമെന്നു മുൻ കാമുകിയും നടിയുമായ റിയ ചക്രവർത്തി. ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ആണു റിയ ആവശ്യമുന്നയിച്ചത്. സുശാന്ത് മരിച്ചിട്ട് ഒരു മാസമായി. നീതി ലഭിക്കാൻ സിബിഐ അന്വേഷണത്തിനു മുൻകൈ മുൻകൈ എടുക്കണം. എന്താണ് ഇങ്ങനെയൊരു സാഹസത്തിനു സുശാന്തിനെ പ്രേരിപ്പിച്ചതെന്നു കണ്ടെത്തുക മാത്രമാണു തന്റെ ഉദ്ദേശ്യം. സർക്കാരിൽ പൂർണവിശ്വാസമുണ്ടെന്നും റിയ കുറിച്ചു. Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം …
 

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യാകേസ് സിബിഐ അന്വേഷിക്കണമെന്നു മുൻ കാമുകിയും നടിയുമായ റിയ ചക്രവർത്തി. ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ആണു റിയ ആവശ്യമുന്നയിച്ചത്. സുശാന്ത് മരിച്ചിട്ട് ഒരു മാസമായി. നീതി ലഭിക്കാൻ സിബിഐ അന്വേഷണത്തിനു മുൻകൈ മുൻകൈ എടുക്കണം. എന്താണ് ഇങ്ങനെയൊരു സാഹസത്തിനു സുശാന്തിനെ പ്രേരിപ്പിച്ചതെന്നു കണ്ടെത്തുക മാത്രമാണു തന്റെ ഉദ്ദേശ്യം. സർക്കാരിൽ പൂർണവിശ്വാസമുണ്ടെന്നും റിയ കുറിച്ചു.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

റിയയുടെ പോസ്റ്റ് വായിക്കാം:

“ബഹുമാനപ്പെട്ട അമിത ഷാ സർ,  ഞാൻ റിയ ചക്രവർത്തി  സുശാന്ത് സിംഗിന്റെ കാമുകിയാണ്. സുശാന്തിന്റെ അകാലത്തിലുള്ള നിര്യാണത്തിന് ശേഷം ഒരു മാസത്തിലേറെയായി. എനിക്ക് സർക്കാരിൽ പൂർണ വിശ്വാസമുണ്ട്, എന്നിരുന്നാലും നീതിയുടെ താൽപ്പര്യത്തിൽ, ഒരു സിബിഐ അന്വേഷണം ആരംഭിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. എന്ത് സമ്മർദത്താലാണ് സുശാന്ത് ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്ന് ഞാൻ മനസിലാക്കാൻ ആഗ്രഹിക്കുന്നു”

ആത്മാർത്ഥതയോടെ, സത്യമേവജയതേ.

സുശാന്ത് സിംഗിന്റെ  മരണം; സിബിഐ അന്വേഷണത്തിന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായം തേടി റിയ ചക്രവര്‍ത്തി