LogoLoginKerala

സന്ദീപിന്റെ ബാഗിൽ വിദേശകറൻസിയും ലാപ്ടോപ്പും

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ബാഗില് പണമിടപാട് രേഖകള് കണ്ടെത്തി. ഡയറിയും ലാപ്ടോപ്പും ബാങ്ക് പാസ്ബുക്കുമാണ് കണ്ടെത്തിയത്. കോടതിയില് വച്ച് എന്ഐഎ നടത്തിയ പരിശോധനയിലാണ് ബാഗില്നിന്ന് രേഖകള് ലഭിച്ചത്. കൂടാതെ വിദേശ കറൻസിയും ഡിഗ്രി സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. നളന്ദ, സിക്കിം സർവകലാശാലകളുടേതാണ് സർട്ടിഫിക്കറ്റുകൾ. ഒമാൻ റിയാലും ഡോളറുമാണ് ലഭിച്ച വിദേശ കറൻസി. Also Read: തെളിവുകൾ ഉന്നതരിലേക്കോ? നിർണായക വിവരങ്ങൾ അടങ്ങിയ സന്ദീപിന്റെ ബാഗ് ഇന്ന് തുറക്കും അതേസമയം, എം.ശിവശങ്കറിന്റെ ഫ്ലാറ്റ് സ്വര്ണക്കടത്തിന്റെ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ബാഗില്‍ പണമിടപാട് രേഖകള്‍ കണ്ടെത്തി. ഡയറിയും ലാപ്ടോപ്പും ബാങ്ക് പാസ്ബുക്കുമാണ് കണ്ടെത്തിയത്. കോടതിയില്‍ വച്ച് എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ബാഗില്‍നിന്ന് രേഖകള്‍ ലഭിച്ചത്. കൂടാതെ വിദേശ കറൻസിയും ഡിഗ്രി സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. നളന്ദ, സിക്കിം സർവകലാശാലകളുടേതാണ് സർട്ടിഫിക്കറ്റുകൾ. ഒമാൻ റിയാലും ഡോളറുമാണ് ലഭിച്ച വിദേശ കറൻസി.

Also Read: തെളിവുകൾ ഉന്നതരിലേക്കോ? നിർണായക വിവരങ്ങൾ അടങ്ങിയ സന്ദീപിന്റെ ബാഗ് ഇന്ന് തുറക്കും

അതേസമയം, എം.ശിവശങ്കറിന്റെ ഫ്ലാറ്റ് സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന കേന്ദ്രമായെന്ന സംശയം വര്‍ധിപ്പിച്ച് സ്വപ്നയുടെ മൊബൈല്‍ ടവര്‍ സിഗ്നല്‍ രേഖകള്‍ പുറത്തുവന്നു. സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ സ്വപ്ന മണിക്കൂറോളം ചെലവഴിച്ചത് ഫ്ലാറ്റിരിക്കുന്ന ടവറിനു പരിധിയിലാണ്. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്ന രണ്ടര മണിക്കൂറാണ് ഈ പ്രദേശത്ത് ചെലവഴിച്ചത്.

Also Read: ദുബായിൽ സ്വർണം സംഘടിപ്പിക്കുന്നതും പാക്ക് ചെയ്യുന്നതും ഫൈസൽ ഫരീദ്