LogoLoginKerala

മലയാള സിനിമാതാരങ്ങൾ പ്രതിഫലം കുറക്കുന്നു

കോവിഡ് ദുരിതകാലത്തിന്റെ പശ്ചാത്തലത്തിൽ അഭിനേതാക്കളുടെ പ്രതിഫലം കുറക്കാന് തയ്യാറാണെന്ന് താരസംഘടന അമ്മ. ചലച്ചിത്ര വ്യവസായം മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില് താരങ്ങളും സാങ്കേതിക പ്രവര്ത്തകരും പ്രതിഫലം കുറക്കണമെന്ന് നിര്മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി ചര്ച്ച ചെയ്തു. തുടര്ന്നാണ് തീരുമാനം നിര്മ്മാതാക്കളെ അറിയിക്കുന്നത്. Also Read: രാമായണമാസത്തിന്റെ ആശംസകളുമായി മോഹൻലാൽ മലയാളസിനിമയുടെ വളര്ച്ചക്ക് വേണ്ടി എപ്പോഴും സഹകരിച്ച സംഘടനയാണ് അമ്മ എന്നും, നിര്മ്മാതാക്കള് നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും താരസംഘടന അംഗങ്ങള്ക്ക് അയച്ച കത്തില് …
 

കോവിഡ് ദുരിതകാലത്തിന്റെ പശ്ചാത്തലത്തിൽ അഭിനേതാക്കളുടെ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് താരസംഘടന അമ്മ. ചലച്ചിത്ര വ്യവസായം മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് തീരുമാനം നിര്‍മ്മാതാക്കളെ അറിയിക്കുന്നത്.

Also Read: രാമായണമാസത്തിന്റെ ആശംസകളുമായി മോഹൻലാൽ

മലയാളസിനിമയുടെ വളര്‍ച്ചക്ക് വേണ്ടി എപ്പോഴും സഹകരിച്ച സംഘടനയാണ് അമ്മ എന്നും, നിര്‍മ്മാതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും താരസംഘടന അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ എത്ര ശതമാനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കത്തിലില്ല. പകരം സിനിമ ചിത്രീകരണത്തിന് മുന്നോടിയായി നിര്‍മ്മാതാക്കളും താരങ്ങളും ധാരണയില്‍ എത്തട്ടെ എന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കാതെ പുതിയത് തുടങ്ങുന്ന കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണെന്നും തങ്ങള്‍ക്ക് അതില്‍ റോള്‍ ഇല്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

Also Read: സുപ്രിയയുടെ നന്മക്ക് ആദരവ്; ജോയ് ആലുക്കാസ് വീട് നിർമിച്ച് നൽകും

പ്രതിഫലം കുറയ്ക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. ചലച്ചിത്ര മേഖല ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ്, ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന ചിന്തയിലാണ് താരങ്ങളും സാങ്കേതിക പ്രവര്‍ത്തരും പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വച്ചതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്; സ്വപ്‌ന സുരേഷിന്റെ കമ്മീഷൻ ഏഴ് ലക്ഷം