LogoLoginKerala

തെളിവുകൾ ഉന്നതരിലേക്കോ? നിർണായക വിവരങ്ങൾ അടങ്ങിയ സന്ദീപിന്റെ ബാഗ് ഇന്ന് തുറക്കും

തിരുവനന്തപുരം കോൺസുലേറ്റ് ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. സന്ദീപ് സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് നിഗമനം. ബാഗിലെ വിവരങ്ങൾ ഒരുപക്ഷെ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവായേക്കാൻ സാധ്യതകളുണ്ട്. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധന നടക്കുക. Also Read: ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ അതേസമയം, കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഏഴ് …
 

തിരുവനന്തപുരം കോൺസുലേറ്റ് ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. സന്ദീപ് സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് നിഗമനം. ബാഗിലെ വിവരങ്ങൾ ഒരുപക്ഷെ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവായേക്കാൻ സാധ്യതകളുണ്ട്. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധന നടക്കുക.

Also Read: ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ

അതേസമയം, കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കുന്ന സരിത്തിന്റെ കസ്റ്റഡി കാലാവധി കസ്റ്റംസ് നീട്ടി ചോദിച്ചേക്കില്ല. തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം