LogoLoginKerala

ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തിട്ടുള്ള ഫൈസൽ ഫരീദ് നിലവിൽ റോയുടെ നിരീക്ഷണത്തിൽ. എൻഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസൽ ഫരീദിന് ഒളിവിൽപോകാൻ കഴിയില്ല. Also Read: 10 മണിക്കൂർ ചോദ്യം ചെയ്യൽ; പ്രതികളുടെ കോൾ ലിസ്റ്റ് പുറത്ത് അതേസമയം സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷിക്കുന്ന പ്രതി താനല്ലെന്ന് വെളിപ്പെടുത്തി ഫൈസൽ ഫരീദ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലാണ് ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഉടൻതന്നെ ഇത് എൻഐഎ തിരുത്തി. തങ്ങൾ തേടുന്ന പ്രതി മാധ്യമങ്ങൾ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തിട്ടുള്ള ഫൈസൽ ഫരീദ് നിലവിൽ റോയുടെ നിരീക്ഷണത്തിൽ. എൻഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസൽ ഫരീദിന് ഒളിവിൽപോകാൻ കഴിയില്ല.

Also Read: 10 മണിക്കൂർ ചോദ്യം ചെയ്യൽ; പ്രതികളുടെ കോൾ ലിസ്റ്റ് പുറത്ത്

അതേസമയം സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷിക്കുന്ന പ്രതി താനല്ലെന്ന് വെളിപ്പെടുത്തി ഫൈസൽ ഫരീദ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലാണ് ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഉടൻതന്നെ ഇത് എൻഐഎ തിരുത്തി. തങ്ങൾ തേടുന്ന പ്രതി മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയിലെ ഫൈസൽ ഫരീദ് തന്നെയാണെന്ന് എൻഐഎ വിശദീകരിച്ചു. ഫൈസൽ ഫരീദിനെ പ്രതിയാക്കി എൻഐഎ, എഫ്‌ഐആർ സമർപ്പിക്കുകയും ചെയ്തു.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

ദുബായിലുള്ള ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എൻഐഎ അറിയിച്ചു. യുഎഇ ഏജൻസികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടു. സ്വർണക്കടത്തിന് ഗൾഫ് താവളമാക്കിയിട്ടുള്ള കൂടുതൽ പേരെ കണ്ടെത്തുമെന്നും ഇവരെ നാട്ടിൽ എത്തിക്കുമെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ്