LogoLoginKerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.13

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 84.33 ആയിരുന്നു. പരീക്ഷ എഴുതിയ 3,75655 പേരിൽ 3,19782 പേർ ഉപരിപഠനത്തിന് അർഹത നേടി. വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 89.02 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് …
 

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 84.33 ആയിരുന്നു. പരീക്ഷ എഴുതിയ 3,75655 പേരിൽ 3,19782 പേർ ഉപരിപഠനത്തിന് അർഹത നേടി. വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 89.02 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയ്ക്കായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിൽ ആയിരുന്നെങ്കിൽ ഇത്തവണ കാസർഗോഡ് ജില്ലയിലാണ്. കാസർഗോഡ് 78.68 ആണ് വിജയശതമാനം. ഇത്തവണ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 114 സ്‌കൂളുകളാണ്. കഴിഞ്ഞ വർഷം ഇത് 79 ആയിരുന്നു. ഇത്തവണത്തെ സയൻസ് വിഭാഗം വിജയശതമാനം 88.62 ആണ്. ഹ്യുമാനിറ്റീസ് വിഭാഗം 77.76 ഉം കൊമേഴ്‌സ് വിഭാഗം 84.52 ഉം ശതമാനം വിജയം സ്വന്തമാക്കി.

Also Read: മലയാളത്തിന്റെ അക്ഷരനക്ഷത്രത്തിന് ഇന്ന് എൺപത്തിയേഴാം പിറന്നാള്‍

വിദ്യാർഥികൾക്ക് http://keralaresults.nic.in/, results.itschool.gov.in എന്നീ വെബ്‌സൈറ്റുകൾവഴി ഫലം അറിയാനാകും. വി.എച്ച്.എസ്.ഇ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്

Also Read: ലോക്ക് ഡൗൺ ദിവസങ്ങളിലെ ആദ്യ മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി