LogoLoginKerala

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഇന്ന് പുലർച്ചെയാണ് കരിപ്പൂരിൽ വീണ്ടും കസ്റ്റംസ് സ്വർണ കള്ളക്കടത്ത് പിടികൂടിയത്. ഷാർജ കോഴിക്കോട് വിമാനത്തിൽ എത്തിയ രണ്ട് പേരിൽ നിന്നാണ് രണ്ട് കിലോ സ്വർണം പിടികൂടിയത്. വന്ദേ ഭാരത് വിമാന സർവീസിൽ നിന്നുമാണ് ഇന്നത്തെ സ്വർണ വേട്ട. Also Read: കൊട്ടിയൂർ പീഡനക്കേസ്; പെൺകുട്ടിയെ വിവാഹം കഴിക്കാൻ റോബിന് വടക്കുംചേരി തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ കസ്റ്റംസ് അന്വേഷണം തുടരുമ്പോഴും കേരളത്തിൽ സ്വർണക്കടത്ത് തുടരുന്നതിനെ ഗൗരവത്തിലാണ് കസ്റ്റംസും ഇന്റലിജൻസും നിരീക്ഷിക്കുന്നത്. ചാർട്ടേഡ് …
 

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഇന്ന് പുലർച്ചെയാണ് കരിപ്പൂരിൽ വീണ്ടും കസ്റ്റംസ് സ്വർണ കള്ളക്കടത്ത് പിടികൂടിയത്. ഷാർജ കോഴിക്കോട് വിമാനത്തിൽ എത്തിയ രണ്ട് പേരിൽ നിന്നാണ് രണ്ട് കിലോ സ്വർണം പിടികൂടിയത്. വന്ദേ ഭാരത് വിമാന സർവീസിൽ നിന്നുമാണ് ഇന്നത്തെ സ്വർണ വേട്ട.

Also Read: കൊട്ടിയൂർ പീഡനക്കേസ്; പെൺകുട്ടിയെ വിവാഹം കഴിക്കാൻ റോബിന്‍ വടക്കുംചേരി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ കസ്റ്റംസ് അന്വേഷണം തുടരുമ്പോഴും കേരളത്തിൽ സ്വർണക്കടത്ത് തുടരുന്നതിനെ ഗൗരവത്തിലാണ് കസ്റ്റംസും ഇന്റലിജൻസും നിരീക്ഷിക്കുന്നത്. ചാർട്ടേഡ് വിമാനങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം സ്വർണക്കടത്ത് പിടികൂടിയത്. എന്നാൽ ഇപ്പോൾ വന്ദേഭാരത് വിമാന സർവീസും സ്വർണക്കടത്തിന് ഉപയോഗിക്കുകയാണ് എന്നത് ഏറെ ഗൗരവത്തിലാണ് കസ്റ്റംസ് കാണുന്നത്. ഇതിനിടയിൽ തിരുവനന്തപുരം കള്ളക്കടത്ത് കേസ് അനേഷണത്തിന്റ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തെ കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ കടത്തിന്റെ വിശദ വിവരങ്ങൾ കസ്റ്റംസ് ഇന്റലിജിൻസ് പരിശോധിക്കും.

Also Read: മൊഴികളിൽ വൈരുദ്ധ്യം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്