LogoLoginKerala

ലോക്ക് ഡൗൺ ദിവസങ്ങളിലെ ആദ്യ മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി

ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, സുധി കോപ്പ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയാണ് പൂർത്തിയായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: കോവിഡ് മഹാമാരി കാലത്തെ ആദ്യ സിനിമയുടെ …
 

ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, സുധി കോപ്പ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയാണ് പൂർത്തിയായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കോവിഡ് മഹാമാരി കാലത്തെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. എല്ലാ സർക്കാർ നിർദേശങ്ങളും പാലിച്ചു കൊണ്ട് ആരംഭിച്ച ഷൂട്ടിംഗ് ശുഭമായി പര്യവസാനിച്ചിരിക്കുന്നു എന്നത് പ്രതീക്ഷകൾ നൽകുന്ന കാര്യമാണ്..!! അഞ്ചാം പാതിരായ്ക്ക് ശേഷം ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാനാണ്.. !! ഷൈൻ ടോം, രജിഷ വിജയൻ, സുധി കോപ്പ തുടങ്ങിയവർ അഭിനയിക്കുന്നു. Congrats dears for achieving this milestone.. !!

ലോക്ക് ഡൗൺ ദിവസങ്ങളിലെ ആദ്യ മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി

Also Read: മൊഴികളിൽ വൈരുദ്ധ്യം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന നിർമ്മാതാക്കളുടെ നിർദ്ദേശം തള്ളിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. സിനിമാ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നും നിർമാണ ചിലവ് ചുരുക്കണമെന്നും വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉയർന്നത്. ഇക്കാര്യത്തിൽ തീരുമാനം ആവാതെ പുതിയ സിനിമകൾ ചിത്രീകരിക്കരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഷൂട്ടിംഗ് മുടങ്ങിക്കിടക്കുന്ന അറുപതോളം സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടേ പുതിയ സിനിമകൾ തുടങ്ങാവൂ എന്നായിരുന്നു നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം വകവെക്കാതെ ഖാലിദ് റഹ്മൻ ഉൾപ്പെടെയുള്ളവർ സിനിമകൾ പ്രഖ്യാപിച്ചു.

Also Read: തെളിവുകൾ ഉന്നതരിലേക്കോ? നിർണായക വിവരങ്ങൾ അടങ്ങിയ സന്ദീപിന്റെ ബാഗ് ഇന്ന് തുറക്കും

ലോക്ക് ഡൗൺ ദിവസങ്ങളിലെ ആദ്യ മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി