LogoLoginKerala

ഡിപ്ലോമാറ്റിക്ക് സ്വർണക്കടത്ത്; സന്ദീപിന്റെ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാൻ എൻഐഎ

സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായർ ബെംഗളൂരുവിൽ നിന്ന് പിടിക്കപ്പെടുമ്പോൾ കണ്ടെടുത്ത ബാഗ് കോടതിയുടെ മേൽനോട്ടത്തിൽ തുറക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. സന്ദീപിന്റെ ബാഗും മൊബൈൽഫോണും പരിശോധിക്കുന്നതോടെ അന്വേഷണം പുതിയതലങ്ങളിലേക്ക് തിരിയുമെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. Also Read: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കേസിൽ വഴിത്തിരിവ് സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സൂചനകൾ നൽകുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകൾ സന്ദീപിന്റെ ബാഗിലുണ്ടാകാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതികൾ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തെന്നും എൻഐഎ …
 

സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായർ ബെംഗളൂരുവിൽ നിന്ന് പിടിക്കപ്പെടുമ്പോൾ കണ്ടെടുത്ത ബാഗ് കോടതിയുടെ മേൽനോട്ടത്തിൽ തുറക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. സന്ദീപിന്റെ ബാഗും മൊബൈൽഫോണും പരിശോധിക്കുന്നതോടെ അന്വേഷണം പുതിയതലങ്ങളിലേക്ക് തിരിയുമെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന.

Also Read: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കേസിൽ വഴിത്തിരിവ്

സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സൂചനകൾ നൽകുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകൾ സന്ദീപിന്റെ ബാഗിലുണ്ടാകാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതികൾ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തെന്നും എൻഐഎ കണ്ടെത്തി. മൂന്നാം പ്രതി ഫൈസൽ ഫരീദാണ് വ്യാജമുദ്ര നിർമിച്ചത്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ 30 കിലോഗ്രാമിന് പുറമേ മുൻപു രണ്ടുതവണയായി ഒൻപതും പതിനെട്ടും കിലോ വീതം സ്വർണം കടത്തിയെന്നാണ് റിപ്പോർട്ടുകൾ.

Also Read: ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു; വിട്ടുകിട്ടാൻ യുഎഇയോട് ആവശ്യപ്പെടും

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കൂടുതൽ ചോദ്യം ചെയ്യലിനു സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ജൂലൈ 21 വരെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ ടി റമീസിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി 27 വരെ റിമാൻഡ് ചെയ്ത് അങ്കമാലി കോവിഡ് നിരീഷണ കേന്ദ്രത്തിലാക്കി. നയതന്ത്ര പാഴ്സലിൽ സ്വർണം കടത്താനുള്ള തന്ത്രം റമീസിന്റേതാണെന്നാണ് നിഗമനം.