LogoLoginKerala

ശ്രീ പത്മനാഭസ്വാമിയുടെ രഹസ്യങ്ങൾ സൂക്ഷിക്കപ്പെടണം; പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബം

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി രാജകുടുംബം രംഗത്തെത്തി. വിധിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പൂർണമായി പരിശോധിച്ചതിന് ശേഷമുള്ള പ്രതികരണവുമായാണ് രാജകുടുംബം രംഗത്ത് വന്നത്. Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ് കോവിഡ് മാറി എല്ലാവർക്കും ക്ഷേത്ര ദർശനത്തിന് എത്താൻ കഴിയട്ടെ. ബി നിലവറയിൽ ക്ഷേത്രം സംബന്ധിച്ച് രഹസ്യങ്ങളാണ് ഉള്ളത്. ഭഗവാന്റെ രഹസ്യം അത് അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ. ബി നിലവറ തുറക്കില്ല. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങൾ …
 

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി രാജകുടുംബം രംഗത്തെത്തി. വിധിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പൂർണമായി പരിശോധിച്ചതിന് ശേഷമുള്ള പ്രതികരണവുമായാണ് രാജകുടുംബം രംഗത്ത് വന്നത്.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ്

കോവിഡ് മാറി എല്ലാവർക്കും ക്ഷേത്ര ദർശനത്തിന് എത്താൻ കഴിയട്ടെ. ബി നിലവറയിൽ ക്ഷേത്രം സംബന്ധിച്ച് രഹസ്യങ്ങളാണ് ഉള്ളത്. ഭഗവാന്റെ രഹസ്യം അത് അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ. ബി നിലവറ തുറക്കില്ല. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങൾ തന്ത്രിയുൾപ്പെടെയുള്ളവർ തീരുമാനിക്കും. ബാക്കി പ്രതികരണങ്ങൾ ക്ഷേത്ര ഭരണം സംബന്ധിച്ച് വിധി മുഴവൻ വായിച്ച ശേഷം പ്രതികരിക്കുമെന്ന് പൂയം തിരുനാൾ ഗൗരി പാർവ്വതിഭായിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read: ഡിപ്ലോമാറ്റിക്ക് സ്വർണക്കടത്ത്; സന്ദീപിന്റെ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാൻ എൻഐഎ

ശ്രീ പത്മനാഭസ്വാമിയുടെ രഹസ്യങ്ങൾ സൂക്ഷിക്കപ്പെടണം; പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബം