LogoLoginKerala

തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ പ്രതി ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കവുമായി എൻഐഎ. ഫൈസൽ ഫരീദിനായി ഉടൻ ഇന്റർപോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായി എൻഐഎയുടെ കോടതിയിൽ നിന്ന് ഓപ്പൺ വാറണ്ട് തേടിയിട്ടുണ്ട്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ വ്യക്തമാക്കി. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്. Also Read: ഡിപ്ലോമാറ്റിക്ക് സ്വർണക്കടത്ത്; സന്ദീപിന്റെ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാൻ എൻഐഎ കഴിഞ്ഞ ദിവസമാണ് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ പ്രതി ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കവുമായി എൻഐഎ. ഫൈസൽ ഫരീദിനായി ഉടൻ ഇന്റർപോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായി എൻഐഎയുടെ കോടതിയിൽ നിന്ന് ഓപ്പൺ വാറണ്ട് തേടിയിട്ടുണ്ട്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ വ്യക്തമാക്കി. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്.

Also Read: ഡിപ്ലോമാറ്റിക്ക് സ്വർണക്കടത്ത്; സന്ദീപിന്റെ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാൻ എൻഐഎ

കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്നാം പ്രതിയായി യുഎഇയിൽ താമസിക്കുന്ന ഫൈസൽ ഫരീദിനെ എൻഐഎ പ്രതിചേർക്കുന്നത്. ഇതിന് പിന്നാലെ ഫൈസൽ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദ് താനല്ലെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസൽ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസൽ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന വ്യക്തി തന്നെയാണ് എൻഐഎ തേടുന്ന ഫൈസൽ ഫരീദെന്ന് അധികൃതർ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവച്ചു.

Also Read: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട !

ഫൈസൽ താമസിക്കുന്നത് ദുബായ് അൽറാഷിദിയയിലാണെന്നും വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫൈസലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; ഫണ്ട് പോയ വഴികളിൽ തീവ്രവാദവും സിഎഎ സമരവും