LogoLoginKerala

തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; 6 യാത്രക്കാരിൽനിന്ന് പിടിച്ചത് 2.049 കിലോ

തിരുവനന്തപുരം വിമാനത്താവളത്തില് വീണ്ടും വൻ സ്വർണവേട്ട. റാസൽ ഖൈമയിൽനിന്ന് ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ ആറു യാത്രക്കാരിൽനിന്നാണ് 2.049 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. ആറു യാത്രക്കാരിൽ 4 പേർ സ്ത്രീകളാണ്. കുഴമ്പുരൂപത്തിൽ അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. Also Read: സ്വർണക്കടത്ത്; മൂന്നാംപ്രതി ഫൈസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട് കഴിഞ്ഞ ദിവസവും തിരുവന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടന്നിരുന്നു. ദുബായിൽ നിന്നും എത്തിയ മൂന്ന് പേരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. 1.45 കിലോ വരുന്ന സ്വർണമാണ് ഇവരിൽ …
 

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണവേട്ട. റാസൽ ഖൈമയിൽനിന്ന് ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ ആറു യാത്രക്കാരിൽനിന്നാണ് 2.049 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. ആറു യാത്രക്കാരിൽ 4 പേർ സ്ത്രീകളാണ്. കുഴമ്പുരൂപത്തിൽ അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.

Also Read: സ്വർണക്കടത്ത്; മൂന്നാംപ്രതി ഫൈസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട്

കഴിഞ്ഞ ദിവസവും തിരുവന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടന്നിരുന്നു. ദുബായിൽ നിന്നും എത്തിയ മൂന്ന് പേരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. 1.45 കിലോ വരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചത്. കുഴമ്പ് രൂപത്തിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടിയിലായത് തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇവരുടെയും ഉന്നത ബന്ധം അന്വേഷിണത്തിലാണ്.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ്