Movies

നടൻ പി ബാലചന്ദ്രൻ ആശുപത്രിയിൽ

സിനിമാ നടനും നാടക പ്രവർത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

Also Read: സുൽത്താന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ?

ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ ‘ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തു.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഫൈസൽ ഫരീദിനായി ഇന്റർപോൾ ബ്ലൂ നോട്ടിസ്

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലും അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർ‍ഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button